യൂനിയന്‍ പബ്ളിക് കമീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വിസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 413 ഒഴിവുകളാണുള്ളത്.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി ഡറാഡൂണ്‍ (150), ഏഴിമല നാവിക അക്കാദമി (45), ഹൈദരാബാദ് എയര്‍ഫോഴ്സ് അക്കാദമി (32), ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ചെന്നൈ (175), ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ചെന്നൈ എസ്.എസ്.സി സ്ത്രീകള്‍ (11) എന്നിങ്ങനെയാണ് ഒഴിവുകള്‍.
എഴുത്തുപരീക്ഷ, ബുദ്ധിപരിശോധന, വ്യക്തിത്വ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ പത്തിനാണ് എഴുത്തുപരീക്ഷ നടക്കുക. ഡിസംബറോടെ ഫലം പ്രഖ്യാപിച്ച ശേഷം 2017 ഫെബ്രുവരി അവസാന വാരമോ മേയ് അവസാന വാരമോ അഭിമുഖം നടക്കും.
എഴുത്ത് പരീക്ഷക്ക് തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും.ചെന്നൈ, ബംഗളൂരു, ഡല്‍ഹി തുടങ്ങി 41 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.
കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി: അംഗീകൃത സര്‍വകലാശാല ബിരുദം/ തത്തുല്യം1998 ജൂലൈ ഒന്നിനും 1993 ജൂലൈ രണ്ടിനുമിടയില്‍ ജനിച്ചവരായിരിക്കണം.
ഇന്ത്യന്‍ നേവല്‍ അക്കാദമി: അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍നിന്ന് എജിനീയറിങ് ബിരുദം1998 ജൂലൈ ഒന്നിനും 1993 ജൂലൈ രണ്ടിനുമിടയില്‍ ജനിച്ചവരായിരിക്കണം.
എയര്‍ഫോഴ്സ് അക്കാദമി: 10+2 തലത്തില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിരുദം/എന്‍ജിനീയറിങ് ബിരുദം1997 ജൂലൈ ഒന്നിനും 1993 ജൂലൈ രണ്ടിനുമിടയില്‍ ജനിച്ചവരായിരിക്കണം.
ഓഫിസേഴ്സ് ട്രെയിനിങ്
അക്കാദമി: അംഗീകൃത സര്‍വകലാശാല ബിരുദംപുരുഷന്മാര്‍ 1992 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനുമിടയില്‍, അവിവാഹിതരായ സ്ത്രീകള്‍1992 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
അപേക്ഷാഫീസ്: 200 രൂപ നെറ്റ്ബാങ്കിങ് വഴി ഏതെങ്കിലും എസ്.ബി.ഐ/എസ്.ബി.ടി/സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍/സ്റ്റേറ്റ് ബാങ്ക് ഓഫ് ജയ്പുര്‍/സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്/സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവിടങ്ങളില്‍ അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.upsc.gov.in എന്ന വെബ്സൈറ്റില്‍ ‘Online Application for Various Examinations of UPSC’ എന്ന ലിങ്കില്‍ ക്ളിക് ചെയ്ത് അപേക്ഷിക്കേണ്ട പോസ്റ്റ് തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍ ചേര്‍ത്ത ശേഷം സബ്മിറ്റ് ചെയ്യുക.
ഒന്നാംഘട്ട രജിസ്ട്രേഷന്‍ നടത്തിയാല്‍ ലഭിക്കുന്ന ഐ.ഡി കുറിച്ചെടുക്കുക. ഫീസ് അടച്ച ശേഷം രണ്ടാമത്തെ ഘട്ടം പൂരിപ്പിക്കുക. സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പകര്‍പ്പ് ഭാവിയിലെ ഉപയോഗത്തിനായി എടുത്ത് സൂക്ഷിക്കുക. അവസാന തീയതി: ആഗസ്റ്റ് 12.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.