കേന്ദ്ര സർക്കാറിെൻറ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ഒാഫിസുകളിലേക്ക് ലോവർ ഡിവ ിഷൻ ക്ലർക്ക്, ജൂനിയർ സെക്രേട്ടറിയറ്റ് അസിസ്റ്റൻറ്, പോസ്റ്റൽ, സോർട്ടിങ് അസി സ്റ്റൻറ്, ഡാറ്റാ എൻട്രി ഒാപറേറ്റർ തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷ ൻ കമീഷെൻറ 2018ലെ കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ (10 + 2) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
ഒ ഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ശമ്പളനിരക്ക്: 5200-20,200 രൂപ (പരിഷ്കരണത്തിനു മുമ് പുള്ളത്). യോഗ്യത: പന്ത്രണ്ടാം ക്ലാസ്/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രായം: 1.8.2019ൽ 18-27 വയസ്സ്. 1992 ആഗസ്റ്റ് രണ്ടിനു മുേമ്പാ 2001 ആഗസ്റ്റ് ഒന്നിനുശേഷമോ ജനിച്ചവരാകരുത്.
എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്കും (പി.ഡബ്ല്യു.ഡി) വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷഫീസ് 100 രൂപ. െക്രഡിറ്റ്/െഡബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖാന്തരം ഏപ്രിൽ ഏഴിനകം ഫീസ് അടക്കാം. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല.
അപേക്ഷ https://ssc.mic.inൽ ഒാൺലൈനായി സമർപ്പിക്കാം. ഏപ്രിൽ അഞ്ചു വരെ അപേക്ഷ സ്വീകരിക്കും.
പരീക്ഷ: രണ്ടു ഘട്ടങ്ങളായാണ് പരീക്ഷ. ടയർ-I കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലൈ ഒന്നു മുതൽ 26 വരെ ദേശീയതലത്തിൽ നടത്തും. ഇൗ പരീക്ഷയിൽ യോഗ്യത നേടുന്നവരെയാണ് ടയർ II ഡിസ്ക്രിപ്റ്റിവ് പരീക്ഷയിൽ പെങ്കടുപ്പിക്കുക. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷകേന്ദ്രങ്ങളാണ്.
ടയർ-II ഡിസ്ക്രിപ്റ്റിവ് പരീക്ഷ സെപ്റ്റംബർ 29ന് നടത്തും. ടയർ-III സ്കിൽ/ടൈപ്പിങ് ടെസ്റ്റാണ്. ഡാറ്റാ എൻട്രി ഒാപറേറ്റർ തസ്തികക്ക് സ്കിൽ ടെസ്റ്റ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.