തിരുവനന്തപുരം: കെ.എ.എസ് പ്രാഥമികപരീക്ഷ മൂല്യനിർണയം വെള്ളിയാഴ്ച ആരംഭിക്കും. മ ാർച്ച് 31നുള്ളിൽ മൂല്യനിർണയം പൂർത്തിയാക്കി ഏപ്രിൽ ആദ്യവാരത്തോടെ മുഖ്യപരീക്ഷക്കു ള്ളവരുടെ പട്ടിക തയാറാക്കാമെന്നാണ് പി.എസ്.സി പ്രതീക്ഷ. ജൂണിലോ ജൂലൈയിലോ മുഖ്യപര ീക്ഷ നടത്തും. മുഖ്യ പരീക്ഷയിൽ ഇടംപിടിക്കുന്നവർക്ക് രണ്ട് മാസം പരിശീലനത്തിന് അനുവ ദിക്കണമെന്നാണ് കഴിഞ്ഞ കമീഷൻ യോഗത്തിലെ ധാരണ.
പ്രാഥമികപരീക്ഷക്ക് മുമ്പുതന്നെ അന്തിമപരീക്ഷയുടെ പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചിരുന്നു. കെ.എ.എസിെൻറ ഒന്ന്, രണ്ട് കാറ്റഗറികളിലായി പരീക്ഷ എഴുതുമെന്ന് ഉറപ്പുനൽകിയ 3,99,797 പേരിൽ 3,13,040 പേരാണ് പ്രാഥമിക പരീക്ഷ എഴുതിയത്. ഒന്നാം ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാം കാറ്റഗറിയിൽ പരീക്ഷ എഴുതിയവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഈ കാറ്റഗറിയിൽ 1467 പേർ പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകിയിരുന്നു.
അതേസമയം, കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ആറ് ചോദ്യങ്ങൾ റദ്ദാക്കാൻ പി.എസ്.സി തീരുമാനിച്ചു. ഒന്നാം പേപ്പറിെൻറ അന്തിമ ഉത്തരസൂചികയിൽ മൂന്നും രണ്ടാം പേപ്പറിൽ നിന്ന് മൂന്ന് ചോദ്യങ്ങളുമാണ് റദ്ദാക്കിയത്.
ഗണിതം ആൻഡ് റീസണിങ്ങിൽനിന്ന് ഒന്നും പൊതുവിജ്ഞാനത്തിൽ നിന്ന് രണ്ടും ചോദ്യങ്ങളാണ് ഒന്നാം പേപ്പറിൽ നിന്ന് നീക്കിയത്.
രണ്ടാം പേപ്പറിൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം വിഭാഗങ്ങളിൽ നിന്നാണ് മൂന്ന് ചോദ്യങ്ങൾ ഒഴിവാക്കിയത്. ഇതോടെ 194 മാർക്കിനായിരിക്കും മൂല്യനിർണയം. മൂന്ന് കാറ്റഗറികളിലുമായി 5000 മുതല്‍ 6000 വരെ ഉദ്യോഗാര്‍ഥികളായിരിക്കും മുഖ്യപരീക്ഷക്ക് െതരഞ്ഞെടുക്കപ്പെടുക. അത്രയും പേരെ ഉള്‍പ്പെടുത്താനാവശ്യമായ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കും.
മുഖ്യപരീക്ഷയുടെ വിശദ പാഠ്യപദ്ധതി പി.എസ്.സി വെബ്സൈറ്റിലുണ്ട്. മൂന്ന് പേപ്പറാണ് മുഖ്യപരീക്ഷക്കുള്ളത്. എല്ലാം വിവരണാത്മകരീതിയിലായിരിക്കും. ഉത്തരങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കും. രണ്ട് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള പരീക്ഷക്ക് നൂറ് വീതമാണ് മാര്‍ക്ക്.
മുഖ്യപരീക്ഷയുടെ മാര്‍ക്കും അഭിമുഖത്തിെൻറ മാര്‍ക്കുമാണ് റാങ്കിന് പരിഗണിക്കുന്നത്. പ്രാഥമികപരീക്ഷയുടെ മാര്‍ക്ക് മുഖ്യപരീക്ഷക്ക് െതരഞ്ഞെടുക്കപ്പെടാന് മാത്രമേ പരിഗണിക്കൂ. അത് റാങ്ക് നിര്‍ണയത്തിന് ഉപയോഗിക്കില്ല. അതേസമയം, കെ.എ.എസ് പരീക്ഷ എഴുതാത്തവരുെട പ്രൊഫൈൽ തൽക്കാലത്തേക്ക് തടയില്ല. ഉറപ്പുനൽകിയവരിൽ നല്ലൊരു ഭാഗവും പരീക്ഷക്ക് എത്തിയതിനാലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.