തിരുവനന്തപുരം: നിപ ഭീഷണിമൂലം മാറ്റിവെക്കപ്പെട്ട ഒ.എം.ആർ പരീക്ഷകൾ ജൂണിൽതന്നെ നടത്താൻ പി.എസ്.സി തീരുമാനിച്ചു.
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് തസ്തികക്ക് ജൂൺ അഞ്ചിന് നടത്താനിരുന്ന പരീക്ഷ ജൂൺ 27നും ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പിൽ മെഡിക്കൽ ഓഫിസർ/അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ തസ്തികകൾക്ക്് ജൂൺ ഏഴിന് നടത്താനിരുന്ന പരീക്ഷ ജൂൺ 28നും ഇൻഡസ്ട്രിയൽ െട്രയിനിങ് വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികക്ക് 13ന് നടത്താനിരുന്ന പരീക്ഷ ജൂൺ 29നും നടത്തും.
ഹെൽത്ത് സർവിസസ് വകുപ്പിൽ അസിസ്റ്റൻറ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ തസ്തികകൾക്കും ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പിൽ അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ തസ്തികയുടെയും പൊതുപരീക്ഷ ജൂൺ 30ന് നടക്കും. പരീക്ഷകേന്ദ്രങ്ങൾക്കും രജിസ്റ്റർ നമ്പരുകൾക്കും മാറ്റമില്ല.
കോളജ് വിദ്യാഭ്യാസവകുപ്പിൽ െലക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് തസ്തികക്ക് ജൂലൈ അഞ്ചിന് രാവിലെ 7.30 മുതൽ 9.15 വരെ നടക്കുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണമെന്നും പി.എസ്.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.