തിരുവനന്തപുരം: ജൂൺ 30ന് അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ല. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം ഇക്കാര്യം പരിഗണിച്ചില്ല. സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ പി.എസ്.സിക്ക് വിഷയം പരിഗണിക്കാൻ കഴിയൂ. ഇനി അതിനും സമയമില്ല. കാലാവധി അവസാനിച്ചുകഴിഞ്ഞാൽ പിന്നീട് നീട്ടാൻ ആവശ്യപ്പെട്ടാലും കഴിയില്ല. 150ഒാളം ലിസ്റ്റുകളുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും.
ജൂൺ 30നകം പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ നിർദേശിച്ചിരുന്നു. ഹയർ സെക്കൻഡറി അധ്യാപകരുടെ അടക്കം തസ്തിക സൃഷ്ടിച്ച് കഴിഞ്ഞ ദിവസം പി.എസ്.സിയെ അറിയിക്കുകയും ചെയ്തു. കമ്പനി-കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് അടക്കമുള്ള ലിസ്റ്റുകൾ റദ്ദാകുന്ന കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.