തിരുവനന്തപുരം: കമ്പനി, ബോർഡ്, കോർപറേഷൻ ലാസ്റ്റ് േഗ്രഡ് സെർവൻറ്, എറണാകുളം, പാലക്കാട് ജില്ലകളിൽ പട്ടികജാതി വികസന വകുപ്പിൽ മെയിൽ വാർഡൻ (കാറ്റഗറി നമ്പർ 349/2016), പാലക്കാട് ജില്ലയിൽ കാറ്റഗറി നമ്പർ 393/2016 പട്ടികജാതി വികസന വകുപ്പിൽ മെയിൽ വാർഡൻ (എൻ.സി.എ-എസ്.സി) എന്നിവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
ലാസ്റ്റ് ഗ്രേഡ് െസർവൻറ്സ് പട്ടികക്ക് ജൂൺ 30 മുതൽ പ്രാബല്യമുണ്ടാകും. കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റൻറ് (എൻ.സി.എ-ഈഴവ/തിയ്യ/ ബില്ലവ) അഭിമുഖം നടത്തും. ഓവർസീസ് െഡവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൾട്ടൻറ്സ് ലിമിറ്റഡിലെ അസിസ്റ്റൻറ് േഗ്രഡ് രണ്ട് തസ്തികക്കുള്ള ഒഴിവ് പ്ലാേൻറഷൻ കോർപറേഷനിലെ ജൂനിയർ അസിസ്റ്റൻറ് തസ്തികയുടെ റാങ്ക് പട്ടികയിൽ നിന്ന് നികത്തും.
ലീഗൽ മെേട്രാളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻറ്, ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ബോട്ടണി ടീച്ചർ(ജൂനിയർ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ ടീച്ചർ സംസ്കൃതം (ജൂനിയർ), സുവോളജി ടീച്ചർ (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് ടീച്ചർ (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം), ചലച്ചിത്രവികസന കോർപറേഷനിൽ ഗാർഡ് (വിമുക്തഭടന്മാരിൽ നിന്നുള്ള പ്രത്യേക നിയമനം), സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) അസിസ്റ്റൻറ് പ്രഫസർ ഇൻ സിവിൽ എൻജീനിയറിങ് (പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം, പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം), ആലപ്പുഴ ജില്ലയിൽ കാറ്റഗറി നമ്പർ 494/2017 പ്രകാരം ജയിൽ വകുപ്പിൽ വാർഡർ അറ്റൻഡൻറ് (എൻ.സി.എ-എസ്.സി) എന്നിവയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.