തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് നിയമന വിജ്ഞാപനം പി.എസ്.സി വെ ള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച മുതൽ ഉദ്യോഗാർഥിക്കൾക്ക് അപേക്ഷിക്കാം. ഡി സംബര്‍ 18നാണ് അവസാന തീയതി. ഏകജാലകം വഴിയാണ് അപേക്ഷിക്കേണ്ടത്.
എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായം 18-36. ഉദ്യോഗാര്‍ഥികള്‍ 02-01-1983-നും 01-01-2001-നുമിടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സാണെങ്കിലും ഒ.ബി.സിക്ക് 39-ഉം എസ്.സി/എസ്.ടിക്ക് 41-മാണ്. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. ഈ വര്‍ഷം പ്രായപരിധി അവസാനിക്കുന്നവര്‍ക്കു കൂടി അവസരം ലഭ്യമാക്കാനുദ്ദേശിച്ചാണ് ഇപ്പോള്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
അടുത്ത ജൂണില്‍ പരീക്ഷ നടത്തി, ഡിസംബറില്‍ സാധ്യതപ്പട്ടികയും ഏപ്രിലില്‍ റാങ്ക്പട്ടികയും പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നിലവിെല റാങ്ക്പട്ടികയുടെ കാലാവധി 2021 ഏപ്രില്‍ ഒന്നിന് അവസാനിക്കും. കഴിഞ്ഞ എല്‍.ഡി ക്ലര്‍ക്ക് വിജ്ഞാപനം 2016 നവംബര്‍ 25നാണ് പ്രസിദ്ധീകരിച്ചത്.
അന്നത്തെ വിജ്ഞാപനത്തിന് 14 ജില്ലകളിലായി 17.94 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇത്തവണ 18 ലക്ഷം കവിയുമെന്നാണ് കരുതുന്നത്. അപേക്ഷകര്‍ കൂടുതലായതിനാല്‍ ഏഴോ എട്ടോ ഘട്ടമായായിരിക്കും പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.