തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പുതുതായി നിയമിച്ച കണ്ടക്ടർമാർക്ക് സ്ഥിര നിയമനം ഉടൻ നൽകില്ലെന്ന് എം.ഡി ടോമിൻ ജെ. തച്ചങ്കരി. പി.എസ്.സി പറയുന്ന ശമ്പളം നൽകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടക്ടർമാരുടെ സ്വ ഭാവം, പെരുമാറ്റം, ജോലിയിലുള്ള ആത്മാർഥത എന്നിവയെല്ലാം കണക്കിലെടുത്താവും ഇവരെ സ്ഥിരപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ജീവനക്കാരുടെ പരിശീലനം ഒരാഴ്ച കൊണ്ട് പൂർത്തിയാക്കും. എം. പാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ടതിനെ തുടർന്ന് സർവീസുകൾ മുടങ്ങിയെങ്കിലും വരുമാനത്തിൽ കുറവ് വന്നിട്ടില്ലെന്നും തച്ചങ്കരി പറഞ്ഞു.
കെ.എസ്.ആർ.ടിസിയിൽ ഇന്നു വരെ ഇല്ലാത്ത പ്രതിസന്ധി നേരിടുകയാണ്. വളരെയധികം ട്രിപ്പുകൾ റദ്ദാക്കേണ്ടി വന്നു. എം പാനൽ കണ്ടക്ടർമാർക്ക് നൽകിയ ശമ്പളമാണ് പുതിയ കണ്ടക്ടർമാർക്ക് നൽകുക. ജോലിയിലുള്ള അവരുടെ പ്രകടനം നല്ലതാണെങ്കിൽ അവരെ സ്ഥിരപ്പെടുത്തുമെന്നും പ്രകടനം മോശമാണെങ്കിൽ പിരിച്ചു വിടുമെന്നും തച്ചങ്കരി വ്യക്തമാക്കി.
വരുന്നവർെക്കല്ലാം കെ.എസ്.ആർ.ടി.സിയിൽ ജോലി ലഭിക്കുമെന്ന് യാതൊരു ഉറപ്പും നൽകാൻ കഴിയില്ല. ഇവിടെ രാത്രിയിലും പകലും ജോലി ചെയ്യുന്നവരേയും യാത്രക്കാരോട് സൗമ്യമായി പെരുമാറാൻ തയാറുള്ളവരേയും മാത്രമേ ആവശ്യമുള്ളൂ എന്നും തച്ചങ്കരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.