കോട്ടയം: സ്വന്തംനിലയില്‍ ജീവനക്കാരെ നിയമിച്ച നാല് സ്ഥാപനങ്ങളില്‍ പി.എസ്.സി മുഖേനയുള്ള നിയമനത്തിന് ന്യൂനപക്ഷ കമീഷൻ നിർദേശത്തെത്തുടർന്ന് നടപടി. കാഞ്ഞിരപ്പള്ളിയിലെ പി.എസ്.സി കോച്ചിങ് സ്ഥാപനത്തിലെ വിദ്യാർഥികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ അംഗം അഡ്വ. ബിന്ദു എം.തോമസിേൻതായിരുന്നു നിർദേശം.
ഇതിെൻറ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് കോഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്, കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഹാന്‍ഡി ക്രാഫ്റ്റ് അെപക്സ് കോഓപറേറ്റിവ് സൊസൈറ്റി, കേരള സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിങ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായി കോട്ടയത്ത് നടന്ന സിറ്റിങിൽ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.