തിരുവനന്തപുരം: അപേക്ഷകരിൽ പരീക്ഷ എഴുതുമെന്ന് ഉറപ്പുനൽകുന്നവർക്ക് മാത്രം (കൺഫർമേഷൻ) പരീക്ഷാകേന്ദ്രം അനുവദിച്ചാൽ മതിയെന്ന് പി.എസ്.സി യോഗം തീരുമാനിച്ചു. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷാകേന്ദ്രം അനുവദിക്കില്ല. ആഗസ്റ്റ് 15 മുതൽ നടത്തുന്ന പരീക്ഷകൾക്ക് പുതിയ സംവിധാനം നിലവിൽവരും. അപേക്ഷിക്കുന്ന എല്ലാവർക്കും പരീക്ഷാകേന്ദ്രം ഒരുക്കിയിരുന്ന പി.എസ്.സി പിന്നീട് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നവർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി.
ഡൗൺലോഡ് ചെയ്യുന്നവരിൽ തെന്ന 40 ശതമാനത്തോളം പരീക്ഷ എഴുതുന്നില്ലെന്നാണ് വിലയിരുത്തൽ. ഉദ്യോഗാർഥികൾ പരീക്ഷ എഴുതാത്താത്തത് മൂലം പരീക്ഷാകേന്ദ്രം ഒരുക്കൽ, അധ്യാപകരെ സജ്ജമാക്കൽ, ചോദ്യപേപ്പർ അച്ചടി എന്നിവക്കെല്ലാമായി വൻ സാമ്പത്തിക ബാധ്യത വരുന്നു. എഴുതാത്തവർക്ക് പിഴ ഇടാൻ ആലോചിെച്ചങ്കിലും സർക്കാർ അനുമതികിട്ടിയില്ല. ഇൗ സാഹചര്യത്തിലാണ് കൺഫർമേഷൻ വാങ്ങുന്നത്.
പരീക്ഷാതീയതിക്ക് 70 ദിവസം മുമ്പ് ആ തീയതി ഉൾക്കൊള്ളുന്ന പരീക്ഷാ കലണ്ടർ പ്രസിദ്ധപ്പെടുത്തുമെന്ന് കമീഷൻ അറിയിച്ചു. ഇൗ കലണ്ടറിൽ ഓരോ പരീക്ഷയുടേയും തീയതിക്കൊപ്പം തന്നെ കൺഫർമേഷൻ നൽകുന്നതിനും (അതായത് പരീക്ഷാ തീയതിക്ക് മുമ്പുള്ള 60 മുതൽ 40 ദിവസങ്ങൾ വരെ), ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് (പരീക്ഷാതീയതിക്ക് മുമ്പ് 15 ദിവസങ്ങൾ തുടങ്ങി പരീക്ഷാതീയതി വരെയും) ഉള്ള തീയതികൾ പ്രസിദ്ധപ്പെടുത്തും. പരീക്ഷാ കലണ്ടർ പ്രസിദ്ധപ്പെടുത്തി കഴിഞ്ഞാൽ അതിൽ ഉൾപ്പെട്ട ഓരോ തെരഞ്ഞെടുപ്പിലെയും അപേക്ഷകരായ ഉദ്യേഗാർഥികൾക്ക് കൺഫർമേഷൻ, ഹാൾടിക്കറ്റ് ഡൗൺലോഡ് എന്നിവ സംബന്ധിച്ച തീയതികളെപ്പറ്റി െപ്രാഫൈലിലും എസ്.എം.എസ് മുഖേനയും അറിയിപ്പ് നൽകും. ഉദ്യോഗാർഥിക്ക് ലഭിച്ച െപ്രാഫൈൽ മെസേജ് ഉദ്യോഗാർഥി കണ്ടുവെന്നത് മനസ്സിലാക്കുന്നതിനുള്ള സംവിധാനം (തീയതി, സമയം ഉൾപ്പെടെ) ഏർപ്പെടുത്തും. കൺഫർമേഷൻ നൽകിയ ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതുന്നതിന് തനിക്ക് കൺഫർമേഷൻ ലഭിെച്ചന്ന അറിയിപ്പ് െപ്രാഫൈലിലും എസ്.എം.എസ് മുഖേനയും നൽകും. കൺഫർമേഷൻ കാലയളവ് പൂർത്തിയായി കഴിഞ്ഞാൽ കൺഫർമേഷൻ ആയ അപേക്ഷകർക്ക് മാത്രം പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ച് നൽകുന്നതുമാണ് പുതിയ സംവിധാനം.
മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അനാട്ടമി സീനിയർ െലക്ചറർ (എൻ.സി.എ ധീവര) (കാറ്റഗറി നമ്പർ 367/2018), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇ.എൻ.ടി അസിസ്റ്റൻറ് പ്രഫസർ (കാറ്റഗറി നമ്പർ 368/2018), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഓഫ്താൽമോളജി സീനിയർ െലക്ചറർ എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 370/2018) എന്നിവയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും കമീഷൻ തീരുമാനിച്ചു. കേരള മുനിസിപ്പൽ കോമൺ സർവിസിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 557/2017) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയൻറിഫിക് അസിസ്റ്റൻറ് (ഇലക്േട്രാ ഡയഗ്നോസ്റ്റിക്) കാറ്റഗറി നമ്പർ 369/2018 റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജിയോഗ്രഫി) ജൂനിയർ തസ്തികയുടെ ഒ.എക്സ് വിഭാഗത്തിനായി മാറ്റിെവച്ച ഒരുഒഴിവിലേക്ക് രണ്ട് തവണ എൻ.സി.എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും യോഗ്യരായവരെ ലഭിക്കാത്തതിനാൽ മാതൃ റാങ്ക് പട്ടികയിലെ മറ്റ് പിന്നാക്കവിഭാഗങ്ങളിലെ ഉദ്യോഗാർഥികളിൽനിന്ന് ഒഴിവ് നികത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.