തിരുവനന്തപുരം: വിവിധ ജില്ലകളിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് േഗ്രഡ് രണ്ട് തസ്തികക്ക് (കാറ്റഗറി നമ്പർ 454/2016) ഇൻറർവ്യൂ ഒഴിവാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) , ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ്, വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ വൊക്കേഷനൽ ഇൻസ്ട്രക്ടർ (ഫിഷറിസ്) എന്നിവയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
പൊലീസ് വകുപ്പിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) രണ്ടാം എൻ.സി.എ -മുസ്ലിം, എൽ.സി/എ.ഐ തസ്തികയുടെ കായികക്ഷമതാ പരീക്ഷക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
ഇൻറർവ്യൂ നടത്തും ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മലയാളം (ബധിരർക്കായുള്ള സ്പെഷൽ സ്കൂൾ), ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ പൊളിറ്റിക്കൽ സയൻസ് (ബധിരർക്കായുള്ള സ്പെഷൽ സ്കൂൾ), ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് (ബധിരർക്കായുള്ള സ്പെഷൽ സ്കൂൾ), ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ഹിസ്റ്ററി (ബധിരർക്കായുള്ള സ്പെഷൽ സ്കൂൾ), കോളജ് വിദ്യാഭ്യാസവകുപ്പിൽ െലക്ചറർ ഇൻ സംസ്കൃതം (ജനറൽ) ഒന്നാം എൻ.സി.എ മുസ്ലിം, കോളജ് വിദ്യാഭ്യാസവകുപ്പിൽ െലക്ചറർ ഇൻ സംസ്കൃതം (ജനറൽ) അഞ്ചാം എൻ.സി.എ.-എസ്.ടി, കോളജ് വിദ്യാഭ്യാസവകുപ്പിൽ െലക്ചറർ ഇൻ സംസ്കൃതം (ജനറൽ) അഞ്ചാം എൻ.സി.എ.-എസ്.സി, കോളജ് വിദ്യാഭ്യാസവകുപ്പിൽ െലക്ചറർ ഇൻ സംസ്കൃതം (ജനറൽ) ഒന്നാം എൻ.സി.എ.-എസ്.സി, കേരള സ്റ്റേറ്റ് ഫിലിം െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ റെക്കോഡിസ്റ്റ് (എൻ.സി.എ ഈഴവ/ബില്ലവ/തിയ്യ), കേരള കോ-ഓപറേറ്റിവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഇൻസ്ട്രക്ടർ (കോ-ഓപറേഷൻ), പത്തനംതിട്ട ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് രണ്ട് (ഹോമിയോ) ഒന്നാം എൻ.സി.എ.-ഒ.എക്സ്, എസ്.ഐ.യു.സി -നാടാർ, മുസ്ലിം, ധീവര, വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് രണ്ട് (ഹോമിയോ) രണ്ടാം എൻ.സി.എ.-എസ്.സി, എസ്.ടി, ഒ.എക്സ്, ധീവര, എൽ.സി/എ.ഐ, ഹിന്ദു നാടാർ, തൃശൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (എൻ.സി.എ.-എസ്.സി) എന്നീ തസ്തികകളിലേക്ക് ഇൻറർവ്യൂ നടത്തും.
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും പ്ലാേൻറഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ അസിസ്റ്റൻറ് എൻജിനീയർ (ഇലക്ട്രിക്കൽ), കോഴിക്കോട് ജില്ലയിൽ സാമൂഹികനീതി വകുപ്പിൽ മേട്രൻ േഗ്രഡ് ഒന്ന് എൻ.സി.എ.-ഒ.ബി.സി എന്നിവയിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ റേഡിയോഗ്രാഫർ േഗ്രഡ് രണ്ട് (പട്ടികജാതി/ പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനം) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.