തിരുവനന്തപുരം: കോളജുകളിലും സർവകലാശാലകളിലും അപ്രഖ്യാപിത നിയമനനിരോധനം കൊണ്ടുവരുന്ന ഏപ്രിൽ ഒന്നിലെ ഉത്തരവിനെതിരെ ഉദ്യോഗാർഥികളും ഗവേഷകരും വിദ്യാർഥികളും വിദ്യാഭ്യാസസ്നേഹികളും സംയുക്ത സമരത്തിലേക്ക്.
യുനൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്റ്റ് കൊളീജിയറ്റ് എജുക്കേഷൻ എന്ന സമരസമിതിയുടെ നേതൃത്വത്തിൽ ജൂൺ 14ന് സമരപ്രഖ്യാപന കൺെവൻഷൻ നടക്കും. ഓൺലൈനായി നടക്കുന്ന കൺവെൻഷൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ ഒന്നിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇനിമുതൽ പതിനാറു മണിക്കൂർ അധ്യാപനം ആഴ്ചയിലുണ്ടെങ്കിൽ മാത്രമേ പുതിയ തസ്തികകൾ ഉണ്ടാകുകയുള്ളൂ. കൂടാതെ പി.ജി ക്ലാസുകളിലെ അധ്യാപനത്തിന് ലഭിച്ചിരുന്ന വെയ്റ്റേജ് സമ്പ്രദായവും എടുത്തുകളഞ്ഞു. ഇൗവിധത്തിൽ ഏകദേശം പത്തു വർഷത്തേക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് നിയമനമുണ്ടാകാത്ത സാഹചര്യമാണ് ഉത്തരവിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ഉന്നതവിദ്യാഭ്യാസത്തിെൻറ വാണിജ്യവത്കരണം ലക്ഷ്യമാക്കിയുള്ള നീക്കങ്ങളുടെ ഭാഗമാണ് അധ്യാപക തസ്തികകൾ ഇല്ലാതാക്കുന്ന നീക്കം. സ്ഥിരാധ്യാപകരില്ലാതാകുന്നതോടെ പുതിയ ഗവേഷണ മാർഗദർശികളില്ലാതാകുകയും ഗവേഷണത്തിെൻറ സാധ്യതകൾ പൂർണമായും ഇല്ലാതാകുമെന്ന് യുനൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്റ്റ് കോളജിയേറ്റ് എജുക്കേഷൻ കൺവീനർ എസ്. അലീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.