യൂനിയൻ പബ്ലിക് സർവിസ് കമീഷൻ 12 തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ താഴെ:
1. ഡെപ്യൂട്ടി കൺട്രോളർ ഒാഫ് എക്സ്േപ്ലാസീവ്സ്: 17 ഒഴിവ്. (ജനറൽ -അഞ്ച്, ഒ.ബി.സി -ഏഴ്, എസ്.സി -അഞ്ച്). കെമിക്കൽ എഞ്ചിനീയറിങിൽ/ടെക്നോളജിയിൽ ബിരുദം/തത്തുല്യം. അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം.
2. സയൻറിഫിക് ഒാഫിസർ (ഇലക്ട്രിക്കൽ): മൂന്ന് ഒഴിവ് (ജനറൽ).ഫിസിക്സിൽ ബിരുദാനന്തര ബിരുദം ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എഞ്ചിനീയറിങിൽ ബിരുദം.
3. ജൂനിയർ ടെക്നിക്കൽ ഒാഫിസർ: മൂന്ന് ഒഴിവ് (എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്, ഒ.ബി.സി -ഒന്ന്). മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ടെലി കമ്യണിക്കേഷൻ/സിവിൽ/മറൈൻ/നേവൽ ആർകിടെക്ചർ/ഇൻഡസ്ട്രിയൽ എഞ്ചിനീയറിങിൽ ബിരുദം.
4. സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (കാർഡിയോളജി): ഒരു ഒഴിവ് (ഒ.ബി.സി). എം.ബി.ബി.എസും കാർഡിയോളജിയിൽ ബിരുദാനന്തരബിരുദം.
5. സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ (ഇ.എൻ.ടി): മൂന്ന് ഒഴിവ് (ഒ.ബി.സി -ഒന്ന്, ജനറൽ -രണ്ട്). എം.ബി.ബി.എസും മാസ്റ്റർ ഒാഫ് സർജറിയുമുള്ളവർക്ക് അപേക്ഷിക്കാം.
6. സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ (പ്രിവൻറീവ് ആൻഡ് സോഷ്യൽ മെഡിസിൻ): 10 ഒഴിവ് (ഒ.ബി.സി -അഞ്ച്, ജനറൽ -അഞ്ച്). എം.ബി.ബി.എസും എം.ഡിയുമുള്ളവർക്ക് അപേക്ഷിക്കാം.
7. സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ (സൈക്കാട്രി): ഏഴ് ഒഴിവ്. എം.ബി.ബി.എസും സൈക്കാട്രിയിലും സൈക്കോളജിക്കൽ മെഡിസിനിലും എം.ഡിയുമുള്ളവർക്ക് അപേക്ഷിക്കാം.
8. ഡെപ്യൂട്ടി ഡയറക്ടർ (സേഫ്റ്റി) (ഇലക്ട്രിക്കൽ): രണ്ട് ഒഴിവ് (ഒ.ബി.സി). ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം.
9. ഡെപ്യൂട്ടി ഡയറക്ടർ (സേഫ്റ്റി) (മെക്കാനിക്കൽ): ഒരു ഒഴിവ്. (ഒ.ബി.സി) മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദമോ തത്തുല്യയോഗ്യതയോ.
10. സബ് റീജനൽ എംേപ്ലായ്മെൻറ് ഒാഫിസർ: എട്ട് ഒഴിവ് (ജനറൽ -രണ്ട്, ഒ.ബി.സി -മൂന്ന്, എസ്.സി -രണ്ട്, എസ്.ടി -ഒന്ന്). സോഷ്യൽ വെൽഫയർ/ലേബർ വെൽഫയർ/സോഷ്യൽ വർക്/സോഷ്യോളജി/ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/സൈക്കോളജി/കോമേഴ്സ്/എജുക്കേഷനിൽ ബിരുദാനന്തരബിരുദം.
11. അസിസ്റ്റൻറ് കൺട്രോളർ ഒാഫ് മൈൻസ്: എട്ട് ഒഴിവ് (ജനറൽ -ആറ്, ഒ.ബി.സി -രണ്ട്). മൈനിങ് എൻജിനീയറിങിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക്
12. അസിസ്റ്റൻറ് ഡയറക്ടർ (ഫിസിക്കൽ എജുക്കേഷൻ): ഒരു ഒഴിവ് (ജനറൽ): ഫിസിക്കൽ എജുക്കേഷനിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബർ രണ്ട്. വെബ്സൈറ്റ്
https://upsconline.nic.in.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.