വിവിധ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ ഉൾപ്പെടെ 23 തസ്തികകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനമായി. ഡിസംബർ 12 ആണ് അവസാന തീയതി.
തസ്തികകളും ഒഴിവുകളുടെ എണ്ണവും ഗ്ലൈഡിങ് ഇൻസ്ട്രക്ടർ: 2, സിവിൽ ഹൈഡ്രോഗ്രാഫിക് ഒാഫിസർ -2, സ്പെഷലിസ്റ്റ് ഗ്രേഡ് -2, അസിസ്റ്റൻറ് പ്രഫസർ (മെക്കാനികൽ എൻജിനീയറിങ്) -1, പ്രഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) -3, അസിസ്റ്റൻറ് പ്രഫസർ (ഇ.സി.ഇ)-7, അസിസ്റ്റൻറ് പ്രഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്)-5, അസോസിയറ്റ് പ്രഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്)- 1
യോഗ്യതയും മറ്റു മാനദണ്ഡങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 25 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾക്കും എസ്.സി, എസ്.ടി, വികലാംഗ വിഭാഗങ്ങൾക്കും ഫീസില്ല. എസ്.ബി.െഎ ശാഖകൾ വഴിയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീ അടക്കാം.
www.upsc.gov.in എന്ന വെബ്ൈസറ്റിലൂടെ അപേക്ഷിക്കാം. ഡിസംബർ 28 ആണ് അവസാന തീയതി. അപേക്ഷയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. അപേക്ഷിക്കുന്നതിനുമുമ്പ് വെബ്സൈറ്റിലെ നിർേദശങ്ങൾ വായിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.