സയൻറിഫിക് ഒാഫിസർ, അസിസ്റ്റൻറ് അഡ്വൈസർ എന്നീ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ വിവരങ്ങൾ താഴെ:
1. ജൂനിയർ സയൻറിഫിക് ഒാഫിസർ: രണ്ട് ഒഴിവ്. (ഒ.ബി.സി-ഒന്ന്, ജനറൽ-ഒന്ന്). കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിനു കീഴിെല ഗാസിയാബാദിലെ നാഷനൽ സെൻറർ ഒാഫ് ഒാർഗാനിക് ഫാമിങ്ങിലാണ് ഒഴിവുകൾ. മൈക്രോബയോളജിയിൽ എം.എസ്സി അല്ലെങ്കിൽ പ്ലാൻറ് പാത്തോളജി, മൈക്രോബയോളജി, മൈക്കോളജി എന്നിവയിലൊന്നിൽ സ്പെഷലൈസേഷനോടെ എം.എസ്സി ബോട്ടണി അല്ലെങ്കിൽ സോയിൽ സയൻസ്, അഗ്രികൾചറൽ കെമിസ്ട്രി, അഗ്രോണമി, മൈക്രോബയോളജി, പ്ലാൻറ് പാത്തോളജി, ഹോർട്ടികൾചർ, അഗ്രികൾചറൽ എക്സ്റ്റൻഷൻ എന്നിവയിലൊന്നിൽ സ്പെഷലൈസേഷനോടെ എം.എസ്സി അഗ്രികൾചറാണ് യോഗ്യത.
2. ജൂനിയർ സയൻറിഫിക് ഒാഫിസർ (കെമിസ്ട്രി): രണ്ട് ഒഴിവ് (ഒ.ബി.സി-ഒന്ന്, ജനറൽ-ഒന്ന്) ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡയറക്ടറേറ്റ് ഒാഫ് ഫോറൻസിക് സയൻസ് സർവിസിന് കീഴിെല സെൻട്രൽ ഫോറൻസിക് സയൻസ് ലേബാറട്ടറിയിലാണ് ഒഴിവ്. കെമിസ്ട്രി/ബയോകെമിസ്ട്രി/ഫോറൻസിക് സയൻസ് ബിരുദാനന്തരബിരുദമാണ് യോഗ്യത.
3. ജൂനിയർ സയൻറിഫിക് ഒാഫിസർ (ഫിസിക്സ്): ഒരു ഒഴിവ്. (ജനറൽ) ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡയറക്ടറേറ്റ് ഒാഫ് ഫോറൻസിക് സയൻസ് സർവിസിന് കീഴിെല സെൻട്രൽ ഫോറൻസിക് സയൻസ് ലേബാറട്ടറിയിലാണ് ഒഴിവ്. യോഗ്യത: ബിരുദതലത്തിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ച് ഫിസിക്സ്/ബയോഫിസിക്സ്/ഫോറൻസിക് സയൻസിൽ ബിരുദാനന്തരബിരുദം.
4. അസിസ്റ്റൻറ് അഡ്വൈസർ: രണ്ട് ഒഴിവ് (ഒ.ബി.സി-ഒന്ന്, ജനറൽ-ഒന്ന്) നഗരവികസന മന്ത്രാലയത്തിനു കീഴിെല സെൻട്രൽ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയൺമെൻറൽ എൻജിനീയറിങ് ഒാർഗനൈസേഷനിലാണ് ഒഴിവുകൾ.
യോഗ്യത: സിവിൽ എൻജിനീയറിങ്, എൻവയൺമെൻറ് എൻജിനീയറിങ്, പബ്ലിക് ഹെൽത്ത് എൻജിനീയറിങ് എന്നിവയിലൊന്നിൽ ബിരുദവും ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്സിെൻറ എ ആൻഡ് ബി എക്സാമിൽ വിജയവും. കൂടാതെ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് അല്ലെങ്കിൽ എൻവയൺമെൻറ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം.
അപേക്ഷഫീസ്: 25 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും വനിതകൾക്കും ഫീസ് ബാധകമല്ല. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 28.
കൂടുതൽ വിവരങ്ങൾക്ക്
www.upsconline.nic.inൽ ONLINE RECRUITMENT APPLICATION (ORA) FOR VARIOUS RECRUITMENT POSTS കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.