യൂനിയൻ പബ്ലിക് സർവിസ് കമീഷൻ താഴെപ്പറയുന്ന തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു:
1. അസിസ്റ്റൻറ് ലീഗൽ അഡ്വൈസർ: നാല് ഒഴിവ്. ധനകാര്യ മന്ത്രാലയത്തിനു കീഴിൽ റവന്യൂ വകുപ്പിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലാണ് ഒഴിവ്. എൽ.എൽ.ബി/തത്തുല്യമാണ് അടിസ്ഥാന യോഗ്യത.
2. അസിസ്റ്റൻറ് ഡയറക്ടർ: (ഹിന്ദി ടൈപ്പിങ് ആൻഡ് ഹിന്ദി സ്റ്റെനോഗ്രഫി). മൂന്ന് ഒഴിവ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ഒൗദ്യോഗിക ഭാഷാവകുപ്പിലെ സെൻട്രൽ ഹിന്ദി ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിയമനം. ഹിന്ദി ഒരു വിഷയമായുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത.
കൊച്ചി, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലുൾപ്പെടെ ഒഴിവുകളുണ്ട്.
3. ഡെപ്യൂട്ടി ഡയറക്ടർ: (എക്സാമിനേഷൻസ് റിഫോംസ്) ഒരു ഒഴിവ്.യൂനിയൻ പബ്ലിക് സർവിസ് കമീഷനിലാണ് ഒഴിവ്.
4. അസോസിയേറ്റ് പ്രഫസർ: (ടെക്നിക്കൽ) (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്) ഒരു ഒഴിവ്. ഡൽഹി സർക്കാറിനു കീഴിലെ ഡയറക്ടറേറ്റ് ഒാഫ് ട്രെയ്നിങ് ആൻഡ് ടെക്നിക്കൽ എജുക്കേഷനു കീഴിലെ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് കമ്യൂണിക്കേഷൻ ടെക്നോളജിസ് ആൻഡ് റിസർച്ചിലാണ് നിയമനം.
http://www.upsconline.nic.in ലൂടെ 2018 ജനുവരി 11വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.