ന്യൂഡൽഹി: സർക്കാർ ജോലികളിൽ അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിയുന്ന 2020െല സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷക് ക് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് അടക്കം 24 സർവിസുകളിലേക്കാണ് പര ീക്ഷ നടക്കുക.
796 ഒഴിവുകളിലേക്കായിരിക്കും നിയമനം. മാർച്ച് മൂന്നുവരെ ഓൺൈലനായി അപേക്ഷ നൽകാം. മേയ് 31നാണ് പര ീക്ഷ. ഇതിൽ വിജയിക്കുന്നവർക്ക് സെപ്തംബർ 18ന് നടക്കുന്ന മെയിൻ പരീക്ഷയിൽ പെങ്കടുക്കാം. 21നും 32നും ഇടയിൽ പ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരം.
അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷം പ്രായപരിധിയിൽ ഇളവ് ലഭിക്കും. പ്രിലിമിനറി പരീക്ഷയിൽ 200 മാർക്ക് വീതമുള്ള രണ്ടു േപപ്പറുകളാണ് ഉണ്ടാകുക.
www.upsconline.nic.in വെബ്സൈറ്റിലൂടെ ഉദ്യോഗാർഥികൾക്ക് അപേക്ഷ നൽകാം. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ,എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷ ഫീസില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.