വിദേശ സർവകലാശാലകൾ/സ്ഥാപനങ്ങളിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് യൂനിവേഴ്സിറ്റി ഓഫ് സുസെക്സ് സ്പോർടസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. ഇന്ത്യയിലെ കായിക താരങ്ങളായ വിദ്യാർഥികളുടെ അകാദമിക നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുകയെന്നതാണ് സ്കോളർഷിപ്പിെൻറ ലക്ഷ്യം.
സംസ്ഥാന/ദേശീയതലത്തിൽ ഏതെങ്കിലും അത്ലറ്റിക് ഇനങ്ങളിൽ റെക്കോഡ് സ്ഥാപിച്ച, വിദേശ സർവകലാശാലകൾ/സ്ഥാപനങ്ങളിൽ ബിരുദ പ്രവേശനത്തിന് അർഹത നേടിയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 43,452 രൂപ മുതൽ 1.8 ലക്ഷം രൂപവരെ ധനസഹായം ലഭിക്കും. അപേക്ഷ ഓൺലൈനായി ഒക്ടോബർ 11 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് http://www.b4s.in/madhya/SSS2 കാണുക. കടപ്പാട്: www.buddy4study.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.