ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ ബിരുദ ബിരുദാനന്തര തലത്തില്‍ പ്രഫഷനല്‍, ടെക്നിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് 2500 സ്കോളര്‍ഷിപ്പുകള്‍ സമ്മാനിക്കും. കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷനല്‍ ഹാന്‍ഡിക്യാപ്ഡ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് (എന്‍.എച്ച്.എഫ്.ഡി.സി) സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. 30 ശതമാനം സ്കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
സ്കോളര്‍ഷിപ് ആനുകൂല്യങ്ങള്‍: സ്കോളര്‍ഷിപ്പുകള്‍ പാദവാര്‍ഷിക അടിസ്ഥാനത്തിലാണ് ലഭ്യമാകുക. സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ സമാന കോഴ്സുകളിലേതുപോലെ പരിമിതപ്പെടുത്തിയ നോണ്‍ റീഫണ്ടബ്ള്‍ ഫീസ് റീഇംപേഴ്സ് ചെയ്യാം. അതോടൊപ്പം മെയിന്‍റനന്‍സ് അലവന്‍സായി പ്രഫഷനല്‍ ബിരുദ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 2500 രൂപയും പ്രഫഷനല്‍ ബിരുദാനന്തര ബിരുദ കോഴ്സുകാര്‍ക്ക് പ്രതിമാസം 3000 രൂപയും പത്തു മാസ കാലയളവില്‍ ലഭിക്കും.
വാര്‍ഷിക ബുക്ക്/ സ്റ്റേഷനറി അലവന്‍സായി യഥാക്രമം 6000, 10000 രൂപയും ലഭിക്കും. ഇവക്ക് പുറമെ ജീവിതത്തിലൊരിക്കല്‍ വീല്‍ചെയര്‍ പോലുള്ള എയ്ഡ് ആന്‍ഡ് അപ്ളയന്‍സ് വാങ്ങുന്നതിന് സാമ്പത്തിക സഹായവും അനുവദിക്കും. ഗുണഭോക്താവിന്‍െറ/ രക്ഷാകര്‍ത്താവിന്‍െറ പ്രതിമാസ വരുമാനം 25000 രൂപയില്‍ കൂടാന്‍ പാടില്ല. വാര്‍ഷിക കുടുംബ വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം.
ഇതേ കോഴ്സില്‍ മറ്റാനുകൂല്യങ്ങള്‍ / സ്കോളര്‍ഷിപ് കൈപ്പറ്റുന്നവരാകരുത് അപേക്ഷകര്‍.
അപേക്ഷ: www.nhfdc.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കുകയും അതിന്‍െറ പ്രിന്‍റൗട്ട് എടുത്ത് പഠിക്കുന്ന സ്ഥാപന മേധാവിയുടെ ശിപാര്‍ശയോടുകൂടി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇനിപ്പറയുന്ന വിലാസത്തില്‍ അയക്കണം.
National Handicapped Finance and Development Corporation (NHFDC), 3rd floor, PHD House, 4/2, siri institutional area, August kranthi marg, New Delhi 110016. അപേക്ഷ സമര്‍പ്പിക്കാന്‍ സമയപരിധിയില്ല. ഓരോ അധ്യയനവര്‍ഷവും ജൂലൈ ഒന്ന് മുതല്‍ അടുത്ത ജൂണ്‍ 30 വരെ ഈ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റ്/ മാര്‍ക്ക് ലിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഡിസ്എബിലിറ്റി സര്‍ട്ടിഫിക്കറ്റ് (സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്), കോഴ്സ് ഫീസ് അടച്ചിട്ടുണ്ടെങ്കില്‍ സ്ഥാപന മേധാവിയെ കൊണ്ട് കൗണ്ടര്‍ സൈന്‍ ചെയ്യിപ്പിച്ച ഫീസ് രസീത്, സേവിങ് ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്‍െറ പകര്‍പ്പ്, ക്യാന്‍സല്‍ ചെയ്ത ചെക്ക് എന്നിവ കൂടി അയക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.