കുട്ടികളിലെ കലാസാംസ്കാരിക വാസനകള്‍ വികസിപ്പിച്ച് പ്രതിഭകളാക്കി മാറ്റുന്നതിനുള്ള പുതുവര്‍ഷത്തെ കള്‍ചറല്‍ ടാലന്‍റ് സെര്‍ച് സ്കോളര്‍ഷിപ് സ്കീമിലേക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സെന്‍റര്‍ ഫോര്‍ കള്‍ചറല്‍ റിസോഴ്സ് ആന്‍ഡ് ട്രെയിനിങ് അപേക്ഷ ക്ഷണിച്ചു. പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ മ്യൂസിക്, ഡാന്‍സ്, ഡ്രാമ, പെയിന്‍റിങ്, സ്കള്‍പ്ചര്‍, ക്രാഫ്റ്റ്സ്, ക്രിയേറ്റിവ് റൈറ്റിങ്, ലിറ്റററി ആര്‍ട്സ് മുതലായ കലാ സാംസ്കാരിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും മികച്ച പ്രതിഭകളായി മാറുന്നതിനും വേണ്ടി പ്രാരംഭഘട്ടത്തില്‍ രണ്ടു വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ് നല്‍കുക. ഇത് കഴിഞ്ഞ് ഓരോ രണ്ടു വര്‍ഷം പിന്നിടുമ്പോഴും സ്കോളര്‍ഷിപ് പുതുക്കിവാങ്ങാവുന്നതാണ്.
ആദ്യ യൂനിവേഴ്സിറ്റി ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാകും വരെയോ അല്ളെങ്കില്‍ 20 വയസ്സ് പൂര്‍ത്തിയാകുംവരെയോ തൃപ്തികരമായ പുരോഗതി നിലനിര്‍ത്തുന്നപക്ഷം സ്കോളര്‍ഷിപ് ലഭ്യമാകും.
2017-18 വര്‍ഷത്തില്‍ ആകെ 650 സ്കോളര്‍ഷിപ്പുകളാണ് സമ്മാനിക്കപ്പെടുക. ഇതില്‍ 375 സ്കോളര്‍ഷിപ്പുകള്‍ പൊതുവിഭാഗം കുട്ടികള്‍ക്കും 125 സ്കോളര്‍ഷിപ്പുകള്‍ പരമ്പരാഗത കലാകുടുംബങ്ങളിലെ കുട്ടികള്‍ക്കും 100 സ്കോളര്‍ഷിപ്പുകള്‍ ട്രൈബല്‍ കള്‍ചര്‍/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും 20 സ്കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ലഭിക്കും. ക്രിയേറ്റിവ് റൈറ്റിങ്/ലിറ്റററി ആര്‍ട്സ് വിഭാഗങ്ങളില്‍ 30 സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാകും.
തെരഞ്ഞെടുക്കപ്പെടുന്ന കള്‍ചറല്‍ ടാലന്‍റുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം 3600 രൂപയും കലാപരിശീലനങ്ങള്‍ക്കുള്ള ട്യൂഷന്‍ ഫീസും (പരമാവധി 9000 രൂപ വരെ) സ്കോളര്‍ഷിപ് മൂല്യമായി ലഭിക്കുന്നതാണ്.
2003 ജൂലൈ ഒന്നിനും 2007 ജൂണ്‍ 30നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. അപേക്ഷാഫോറവും വിശദവിവരങ്ങളും www.ccrtindia.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം 2016 ഡിസംബര്‍ 31നകം കിട്ടത്തക്കവണ്ണം Director, Centre for cultural Resource and training, Section 7, Dwaraka, New Delhi, 110 075 എന്ന വിലാസത്തില്‍ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.