ഇക്കൊല്ലം സർക്കാർ/അംഗീകൃത പോളിടെക്നിക് കോളജുകളിൽ ഒന്നാം വർഷ ത്രിവത്സര ഡിേപ്ലാമ കോഴ്സുകളിൽ പ്രവേശനം നേടിയ സമർഥരായ വിദ്യാർഥികൾക്ക് കെ.സി മഹീന്ദ്ര എജുക്കേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 2017ലെ മഹീന്ദ്ര ഒാൾ ഇന്ത്യ ടാലൻറ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറവും വിശദവിവരങ്ങളും http://www.kcmet.org/what-we-do-Scholarship-Grants.aspx എന്ന വെബ്സൈറ്റിലും ഇനി പറയുന്ന മേൽവിലാസത്തിലും ലഭിക്കും.
വിലാസം: ശ്രീ ബെന്നി ജോൺ, കമേഴ്സ്യൽ മാനേജർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, 34/1128, ബാലകൃഷ്ണമേനോൻ റോഡ്, ഇടപ്പള്ളി പി.ഒ, കൊച്ചി- 682024. ജൂലൈ 20നുമുമ്പായി സ്വന്തം മേൽവിലാസമെഴുതിയ ഒരു കവർ സഹിതം ആവശ്യപ്പെടുന്നവർക്കാണ് ഫോറം വിതരണം ചെയ്യുക.
വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഇതേ വിലാസത്തിൽ ആഗസ്റ്റ് നാലുവരെ സ്വീകരിക്കും.
നിർധനരായ 550 വിദ്യാർഥികൾക്ക് പരമാവധി മൂന്നുവർഷംവരെ പ്രതിവർഷം 10,000 രൂപ വീതം സ്കോളർഷിപ് ലഭിക്കും. സ്കോളർഷിപ് ലഭ്യമാക്കുന്നതിൽ കൂടുതൽ പ്രാമുഖ്യം പെൺകുട്ടികൾക്കായിരിക്കും. വിവരങ്ങൾ www.kcmet.org എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.