ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മിടുക്കരായ വിദ്യാർഥികൾക്ക് തുടർപഠനത്തിനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നൽകുന്ന പ്രീമെട്രിക്/പോസ്റ്റ്മെട്രിക്/ പോസ്റ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി.
ആഗസ്റ്റ് 31ൽനിന്നും സെപ്റ്റംബർ 30വരെ അപേക്ഷ സമർപ്പിക്കാമെന്ന് ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ തീയതി അടങ്ങിയ അപേക്ഷ നിർദേശങ്ങൾ ന്യൂനപക്ഷ മന്ത്രാലയത്തിെൻറ
https://scholarships.gov.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് 2006ലാണ് പ്രധാനമന്ത്രിയുടെ 15ഇന പരിപാടിയിൽ ഉൾപ്പെടുത്തി വിവിധ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചത്.
തൊട്ടുമുമ്പ് കഴിഞ്ഞുപോയ പരീക്ഷയിൽ 50 ശതമാനം മാർക്കാണ് എല്ലാ സ്കോളർഷിപ്പുകളുടെയും യോഗ്യത. മുസ്ലിം, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, െെജന മത വിഭാഗത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. സംസ്ഥാന/കേന്ദ്രഭരണ സിരാകേന്ദ്രങ്ങൾ വഴിയാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത്. 30 ശതമാനം സ്കോളർഷിപ്പുകൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.