തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാർ/ എയ്ഡഡ് സ്കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവർക്കായി എസ്.സി.ഇ.ആര്.ടി മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ് പരീക്ഷ നടത്തുന്നു. ഈ അധ്യയനവര്‍ഷം സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്നവർക്ക് പങ്കെടുക്കാം.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരുലക്ഷത്തിൽ അമ്പതിനായിരം രൂപയില്‍ കവിയാത്തവര്‍ക്കും ഏഴാം ക്ലാസിലെ വര്‍ഷാവസാന പരീക്ഷയില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങിയിട്ടുള്ളവര്‍ക്കും (എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് അഞ്ച് ശതമാനം ഇളവ് ഉണ്ടായിരിക്കും) അപേക്ഷിക്കാം. നവംബര്‍ അഞ്ചിന് നടക്കുന്ന പരീക്ഷക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വില്ലേജ് ഓഫിസില്‍നിന്ന് ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിശദാംശങ്ങള്‍
www.scert.kerala.gov.in ല്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.