ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ഗവേഷണ അഭിരുചിയുള്ള സമർഥരായ വിദ്യാർഥികൾക്ക് കേന്ദ്ര ആണവോർജ വകുപ്പിനു കീഴിലെ നാഷനൽ ബോർഡ് ഒാഫ് ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം) നൽകുന്ന 2018-19 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 6000 രൂപയാണ് സ്കോളർഷിപ്.
ഇനി പറയുന്ന ഏെതങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
•ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.എ/ബി.എസ്സി മാത്തമാറ്റിക്സ് ബിരുദം അല്ലെങ്കിൽ സെക്കൻഡ് ക്ലാസിൽ കുറയാത്ത ബി.എ/ബി.എസ്സി (ഒാണേർസ്) ബിരുദം.
•2018 ജൂലൈയിൽ യോഗ്യത പരീക്ഷ നിശ്ചിത ശതമാനം മാർക്കോടെ പൂർത്തിയാക്കാൻ കഴിയുന്ന അവസാന വർഷ ബി.എ/ബി.എസ്സി മാത്തമാറ്റിക്സ് വിദ്യാർഥികൾ.
•അക്കാദമി മികവോടെ 2018 ജൂലൈയിൽ മാത്തമാറ്റിക്സിൽ ഒന്നാം വർഷ എം.എസ്സി പൂർത്തീകരിക്കാൻ കഴിയുന്നവർ.
•പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എസ്സി മാത്തമാറ്റിക്സ് പ്രോഗ്രാമിൽ 2018 ജൂലൈയിൽ മൂന്ന് അല്ലെങ്കിൽ നാലാമത്തെ വർഷം ഫസ്റ്റ് ക്ലാസ്/തുല്യ ഗ്രേഡിൽ കുറയാെത പൂർത്തിയാക്കുന്നവർ.
അപേക്ഷ ഫോറത്തിെൻറ മാതൃക ഉൾെപ്പടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം http://www.nbhm.dae.gov.in/ ൽ ലഭിക്കുന്നതാണ്. അപേക്ഷകൾ ജൂലൈ 30 വരെ സ്വീകരിക്കും.
ഇന്ത്യയിൽ അംഗീകൃത എം.എസ്സി മാത്തമാറ്റിക്സ് കോഴ്സിൽ ഇക്കൊല്ലം എൻറോൾ ചെയ്തവരെയാണ് പരിഗണിക്കുക.
സ്ക്രീനിങ് ടെസ്റ്റ് 22ന് കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ, മുംബൈ, ന്യൂ ഡൽഹി, െകാൽക്കത്ത, ഉൾപ്പടെയുള്ള കേന്ദ്രത്തിൽ നടക്കും. ഒരു വർഷത്തേക്കാണ് ആദ്യ സ്കോളർഷിപ് അനുവദിക്കുക.
അക്കാദമിക് മികവിെൻറ അടിസ്ഥാനത്തിൽ സ്കോളർഷിപ് പുതുക്കി വരും. എന്നാൽ, ഒന്നാം വർഷ പി.ജി/പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എസ്സി മാത്തമാറ്റിക്സ് യോഗ്യതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കാണ് സ്കോളർഷിപ് ലഭിക്കുക. പഠിക്കുന്ന സ്ഥാപനം മുഖേന സ്കോളർഷിപ് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.