മലപ്പുറം: തിരൂർക്കാട് ഇലാഹിയ്യ കോളജ് കാമ്പസിൽ ആരംഭിക്കുന്ന നസ്റ ആർട്സ് ആൻഡ് സയൻസ് കോളജിൽ പഠിക്കുന്ന ഡിഗ്രി, പി.ജി വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടെ പ്രഫഷനൽ ആൻഡ് ഇസ്ലാമിക് കോഴ്സിലേക്ക് സ്കോളർഷിപ് പരീക്ഷ നടത്തുന്നു. പ്ലസ് ടു കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെങ്കടുക്കാം. വിജയികൾക്ക് മെറിറ്റടിസ്ഥാനത്തിൽ വർഷത്തിൽ 50,000/ 35,000/ 17,000/ 15000 രൂപ സ്കോളർഷിപ്പ് ലഭിക്കും. 2017 ജൂൺ 20ന് രാവിലെ 11നാണ് പരീക്ഷ. ജൂൺ 17ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി 7356288968, 04933 239229 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഡിഗ്രി, പി.ജി കോഴ്സുകളും ഇസ്ലാമിക വിദ്യാഭ്യാസവും ഒന്നിച്ച് നേടാൻ ആവിഷ്കരിച്ച പഞ്ചവത്സര പഠനപദ്ധതിയാണ് പി.െഎ.സി അഥവാ പ്രഫഷനൽ ആൻഡ് ഇസ്ലാമിക് കോഴ്സ്.
ബി.ബി.എ, ബി.സി.എ, ബി.എസ്.സി (മാത്സ്), ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ബി.കോം ഫൈനാൻസ്, ബി.കോം കോ-ഒാപറേഷൻ, ബി.എ ഇംഗ്ലീഷ് എന്നീ ഡിഗ്രി കോഴ്സുകളും പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളും ഭാഷാപഠനം ഖുർആൻ, ഹദീസ്, അഖീദ, ഷിഖ്ഹ് ശരീഅത്ത്, ചരിത്രം, രാഷ്ട്രമീമാംസ, മതങ്ങളുടെ താരതമ്യപഠനം എന്നീ വിജ്ഞാനശാഖകളും സമന്വയിപ്പിച്ച് തയാറാക്കിയതാണ് പി.െഎ.സി സിലബസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.