തിരക്കുള്ള ജീവിതത്തിൽനിന്ന് മാറി വ്യത്യസ്തമായ മറ്റൊരു ലോകത്തെ അനുഭവിക്കാൻ താൽപര്യമുണ്ടോ? ഗ്രാമീണ ജീവിതങ്ങളെ അടുത്തറിഞ്ഞ് അവരുടെ ജീവിതത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ അവസരമൊരുക്കുകയാണ് എസ്.ബി.ഐ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്. കേരളം, ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് അപേക്ഷകർ പ്രോജക്ടുകൾ നടപ്പാക്കേണ്ടത്. എസ്.ബി.ഐയും എൻ.ജി.ഒയുമായി ചേർന്ന് നടത്തുന്ന പ്രോജക്ടിനൊപ്പം പ്രവർത്തിക്കുകയോ സ്വന്തമായി പ്രോജക്ട് നടപ്പാക്കുകയോ ചെയ്യാം.
ആരോഗ്യം, ബദൽ ഊർജം, പരമ്പരാഗത കരകൗശലം, പരിസ്ഥിതി സംരക്ഷണം, ടെക്നോളജി, സ്വയംഭരണം, സോഷ്യൽ എൻറർപ്രണേഴ്സ്, ഭക്ഷ്യസുരക്ഷ, ഗ്രാമീണ ജീവിതം, ജലസംരക്ഷണം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം എന്നീ പ്രോജക്ടുകളാണ് നടപ്പാക്കുന്നത്. ആഗസ്റ്റിലും ഒക്ടോബറിലും ആരംഭിക്കുന്ന രണ്ട് ബാച്ചുകളാണ് ഉണ്ടാവുക. 13 മാസമാണ് കാലാവധി. 100 പേരെ തെരഞ്ഞെടുക്കും.
ഒന്ന്, രണ്ട് വാരം ഓറിയേൻറഷൻ ആൻഡ് ട്രെയിനിങ്, മൂന്ന്-ആറ്- ലൊക്കേഷൻ പരിചയപ്പെടൽ, പ്രോജക്ട് ആസൂത്രണം, ആറ്-11-പ്രോജക്ട് നടപ്പാക്കൽ, ക്രമമായ നിരീക്ഷണം, റിവ്യൂ വർക്ക്ഷോപ്, 12-13 ആഴ്ച ഡോക്യുമെേൻറഷൻ ഓഫ് പ്രോജക്ട് എന്നിങ്ങനെയാണ് ഉണ്ടാവുക. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. 2017 ആഗസ്റ്റ് ഒന്ന്/ ഒക്ടോബർ ഒന്ന് അടിസ്ഥാനത്തിൽ പ്രായം 21 നും 32നുമിടയിൽ.
മാസം 15,000 രൂപ സ്റ്റൈപൻഡും 1000 രൂപ യാത്രക്കൂലിയും മെഡിക്കൽ ഇൻഷുറൻസും ലഭിക്കും. ഫെലോഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 30,000 രൂപ ലഭിക്കും.
http://www.youthforindia.org എന്ന വെബ്സൈറ്റ് വഴി മേയ് 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.