സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗക്കാർക്ക് പ്രഫഷനൽ, ടെക്നിക്കൽ വിഭാഗങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് സ്കോളർഷിപ് നൽകുന്നു. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിൽ പെട്ടവർക്ക് അപേക്ഷിക്കാം. കേരളത്തിൽ മുസ്ലിം വിദ്യാർഥികൾക്ക് 2436ഉം ക്രിസ്ത്യൻ വിദ്യാർഥികൾക്ക് 1877ഉം പാഴ്സിയൊഴികെ മറ്റുള്ളവർക്ക് ഒാരോന്നും ഒഴിവുകളാണുള്ളത്.
യോഗ്യതാ പരീക്ഷ പാസായി അംഗീകൃത സ്ഥാപനങ്ങളിൽ ചേരുന്ന അർഹരായ വിദ്യാർഥികളുടെ കോഴ്സ് ഫീസും മെയിൻറനൻസ് അലവൻസും നേരിട്ട് വ്യക്തിഗത ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. യോഗ്യതാ പരീക്ഷ പാസാകാതെ കോഴ്സിനു ചേർന്നവരാണെങ്കിൽ ഹയർ സെക്കൻഡറി/ ബിരുദ തലത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളവരാകണം. മെറിറ്റ് അടിസ്ഥാനമാക്കി മാത്രമായിരിക്കും ഇൗ വിദ്യാർഥികളെ പരിഗണിക്കൽ. അതത് വർഷം പരീക്ഷ പാസാകുന്നവർക്കായിരിക്കും തുടർവർഷങ്ങളിൽ ലഭിക്കുക. ഇൗ സ്കോളർഷിപ് ലഭിക്കുന്നവർക്ക് മറ്റു സ്കോളർഷിപ്പോ സ്റ്റൈപൻഡോ ലഭിക്കില്ല. രക്ഷിതാവിെൻറ വരുമാനം പ്രതിവർഷം 2.50 ലക്ഷം രൂപയിൽ കവിയരുത്. വരുമാന സർട്ടിഫിക്കറ്റിന് ഒരു വർഷത്തേക്കായിരിക്കും കാലാവധി. സംസ്ഥാന സർക്കാറാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകലും അപേക്ഷകരെ തെരഞ്ഞെടുക്കലും നിർവഹിക്കുക. സ്കോളർഷിപ് ലഭിക്കാൻ ആധാർ ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവരിൽ ചുരുങ്ങിയത് 30 ശതമാനം പെൺകുട്ടികളാകണം.
കോഴ്സ് ഫീ പ്രതിവർഷം 20,000 രൂപയും മെയിൻറനൻസ് അലവൻസ് ഹോസ്റ്റൽ വിദ്യാർഥികൾക്ക് 10 മാസത്തേക്ക് 10,000 രൂപയുമായിരിക്കും. ഡേ സ്കോളർ വിദ്യാർഥികൾക്ക് 5,000 രൂപയാകും പ്രതിവർഷ അലവൻസ്. കോഴ്്സ് ഫീ അതത് സ്ഥാപനങ്ങൾക്കാകും നൽകുക. എം.ബി.ബി.എസ് ചെയ്യുന്നവർക്ക് ഇേൻറൺഷിപ്/ ഹൗസ് സർജൻസി കാലയളവിൽ സ്റ്റൈപൻഡ് ലഭിക്കുന്നുവെങ്കിൽ സ്കോളർഷിപ്പിന് അർഹതയുണ്ടാകില്ല. പഠനം നിർത്തിയാൽ ആ വർഷം അനുവദിച്ച തുക തിരിച്ചേൽപിക്കണം. ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലെ www.scholarships.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിദ്യാർഥിയുടെ ഫോേട്ടാ, ഇൻസ്റ്റിറ്റ്യൂഷൻ വെരിഫിക്കേഷൻ ഫോറം, സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, പുതുതായി അപേക്ഷിക്കുന്നവരെങ്കിൽ മാർക്ക് ലിസ്റ്റിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് അക്കൗണ്ട് നമ്പർ, താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വേണം. അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 31.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.