സീ​ഡ് കം ​ഫെ​ർ​ട്ടി​ലൈ​സ​ർ രൂ​പ​ക​ൽ​പ​ന; ​കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ പേ​റ്റ​ന്റ്

തി​രു​വ​ന​ന്ത​പു​രം: സീ​ഡ് കം ​ഫെ​ർ​ട്ടി​ലൈ​സ​ർ രൂ​പ​ക​ൽ​പ​ന​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പേ​റ്റ​ന്റ്. 10 വ​ർ​ഷ​ത്തേ​ക്കാ​ണ്​ ഡി​സൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ല​ഭി​ക്കു​ക. ഉ​ഴു​തു​നി​ര​പ്പാ​ക്കി​യ വെ​ള്ള​ക്കെ​ട്ടി​ല്ലാ​ത്ത ക​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രി​ക​ളാ​യി വി​ത്തും വ​ള​പ്ര​യോ​ഗ​വും ഒ​രു​മി​ച്ചു​ചെ​യ്യാ​ൻ ക​ഴി​യു​ന്ന യ​ന്ത്ര​മാ​ണ് സീ​ഡ് കം ​ഫെ​ർ​ട്ടി​ലൈ​സ​ർ ഡ്രി​ൽ.

വി​ള​ക​ളു​ടെ ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച് ചെ​ടി​ക​ൾ ത​മ്മി​ലു​ള്ള അ​ക​ല​വും ഇ​ട​യ​ക​ല​വും ഈ ​യ​ന്ത്ര​ത്തി​ൽ ക്ര​മീ​ക​രി​ക്കാം.ഒ​രു മ​ണി​ക്കൂ​റി​ൽ ഒ​ര​ടി ഇ​ട​യ​ക​ല​ത്തി​ൽ 10 സെ​ന്‍റ്​ സ്ഥ​ല​ത്തു വി​ള​ക​ൾ ന​ടാം. ഇ​ട​യ​ക​ലം പാ​ലി​ച്ച്​ വി​ള​ക​ൾ ന​ടു​ന്ന​ത് ക​ള നി​യ​ന്ത്ര​ണം ഉ​ൾ​പ്പെ​ടെ വി​ള പ​രി​പാ​ല​ന മു​റ​ക​ൾ​ക്ക്​ പ്ര​യോ​ജ​ന​ക​ര​മാ​കും.

സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൂ​വ​ര​ക്‌, എ​ള്ള്, നെ​ല്ല്, നി​ല​ക്ക​ട​ല, ചോ​ളം തു​ട​ങ്ങി​യ വ്യ​ത്യ​സ്ത വ​ലു​പ്പ​ത്തി​ലു​ള്ള വി​ത്തു​ക​ൾ ഇ​ട​യ​ക​ലം പാ​ലി​ച്ച്​ ന​ടു​ന്ന​തി​ന്​ ഈ ​യ​ന്ത്രം ഉ​പ​കാ​ര​പ്ര​ദ​മാ​കും. ഏ​കീ​കൃ​ത ആ​ഴ​ത്തി​ൽ ചാ​ലു​ക​ൾ തു​റ​ന്ന്, വെ​വ്വേ​​റെ അ​റ​ക​ളി​ൽ സം​ഭ​രി​ച്ച വി​ത്തും വ​ള​വും നി​ശ്ചി​ത അ​ള​വി​ൽ ചാ​ലു​ക​ളി​ൽ നി​ക്ഷേ​പി​ച്ച് മ​ണ്ണു​കൊ​ണ്ട് മൂ​ടു​ന്ന​താ​ണ്​ ഈ ​യ​ന്ത്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന ശൈ​ലി.

വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ലെ വി​ള​പ​രി​പാ​ല​ന വി​ഭാ​ഗ​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​ജേ​ക്ക​ബ് ഡി, ​ഡോ. ഷീ​ജ കെ. ​രാ​ജ്, ഡോ. ​ശാ​ലി​നി പി​ള്ളൈ, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളാ​യ വ്യ​ശി​ഖാ​ബി, സ്നേ​ഹ എ​സ്.​ആ​ർ, അ​രു​ണി​മ ബാ​ബു, ന​മി​ത വി.​വി അ​ട​ങ്ങി​യ സം​ഘ​ത്തി​ന്റെ ഗ​വേ​ഷ​ണ​ഫ​ല​മാ​ണ് യ​ന്ത്ര രൂ​പ​ക​ൽ​പ​ന​യി​ലേ​ക്ക്​ ന​യി​ച്ച​ത്. യ​ന്ത്ര​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത മൂ​ല്യ​നി​ർ​ണ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്​ ത​വ​നൂ​ർ കേ​ള​പ്പ​ജി കോ​ള​ജ് ഓ​ഫ് അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഫാം ​മെ​ഷി​ന​റി ടെ​സ്റ്റി​ങ്​ ​സെ​ന്‍റ​റി​ലാ​ണ്.

Tags:    
News Summary - Seed cum Fertilizer Design-Patent for Agricultural University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.