തേഞ്ഞിപ്പലം: നാക് എ പ്ലസ് നിറവില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് പുതിയ മൂന്ന് കോഴ്സുകളും സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടും. പ്രോജക്ട് മാതൃകയിലുള്ള മൂന്ന് കോഴ്സുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് പ്രഖ്യാപിച്ചത്.
മന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടും പ്രഖ്യാപിച്ചു. നാക് എ പ്ലസ് നേടിയ സര്‍വകലാശാലയെ സര്‍ക്കാര്‍ അനുമോദിക്കുന്ന ചടങ്ങിലാണ് മന്ത്രിമാരുടെ പ്രഖ്യാപനം. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രൊഡക്ഷന്‍, ഡേറ്റസയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, കമേഴ്‌സ്യല്‍ ടിഷ്യുകള്‍ച്ചര്‍ ഓഫ് അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് കോപ്‌സ് എന്നീ പ്രോജക്ട് മോഡ് കോഴ്‌സുകളാണ് പുതുതായി അനുവദിച്ചത്.
അന്താരാഷ്ട്ര നിലവാരത്തിൽ 50 മുറികളുള്ള ഹോസ്റ്റല്‍ സമുച്ചയവും ഈ പദ്ധതിയുടെ ഭാഗമായി സര്‍വകലാശാലക്ക് ലഭിക്കും. സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടം ഉൾപ്പെടെയുള്ള പ്രാരംഭ പ്രവൃത്തികള്‍ക്കായി നാലുകോടി അനുവദിച്ചതായും മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.