ന്യൂഡല്‍ഹി: ഡല്‍ഹി യൂനിവേഴ്സിറ്റി പ്രവേശപരീക്ഷ ഇല്ലാത്ത ബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ് ടു മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് ഈ കോഴ്സുകളിലേക്കുള്ള പ്രവേശം. ഇത്തവണ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്.
കോഴ്സുകള്‍:
ആര്‍ട്സ്: അറബിക്, അപൈ്ളഡ് സൈക്കോളജി, ബംഗാളി, ഇംഗ്ളീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ഇറ്റാലിയന്‍, പേര്‍ഷ്യന്‍, ഫിലോസഫി, സൈക്കോളജി, പഞ്ചാബി, സംസ്കൃതം, സ്പാനിഷ്, ഉര്‍ദു, ഇക്കണോമിക്സ്, ജിയോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്, സോഷ്യോളജി, ഹിന്ദി പത്രകാരിത, ജേണലിസം
മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ്: ഹിന്ദുസ്ഥാനി മ്യൂസിക്, കര്‍ണാട്ടിക് മ്യൂസിക്, പെര്‍ക്യൂഷന്‍ മ്യൂസിക്,
കോമേഴ്സ്: കോമേഴ്സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്
സയന്‍സ്: ആന്ത്രോപ്പോളജി, ബയോകെമിസ്ട്രി, ബയോമെഡിക്കല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ഇലക്ട്രോണിക്സ്, ജിയോളജി, ഹോം സയന്‍സ്, ഇന്‍സ്ട്രുമെന്‍േറഷന്‍, മൈക്രോബയോളജി, ഫിസിക്സ്, പോളിമര്‍ സയന്‍സ്, ഫുഡ് ടെക്നോളജി, സുവോളജി, അപൈ്ളഡ് ഫിസിക്കല്‍ സയന്‍സസ്, അപൈ്ളഡ് ലൈഫ് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്.
അപേക്ഷിക്കേണ്ട അവസാനതീയതി: ജൂണ്‍ 19. ആദ്യ പ്രവേശപട്ടിക ജൂണ്‍ 27ന് പുറത്തിറക്കും. ജൂലൈ 20ന് ക്ളാസുകള്‍ ആരംഭിക്കും. ആഗസ്റ്റ് 16ന് പ്രവേശനടപടികള്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ug.du.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.