കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ സ്വാശ്രയ കോളജുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് അക്കാദമിക് ഒാഡിറ്റിങ് നടത്താൻ സിൻഡിക്കേറ്റ് തീരുമാനം. ഇതിനായി നിയമനിർമാണം നടത്താനും ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സ്വാശ്രയ കോളജുകളുടെ പ്രവർത്തനത്തെക്കുറിച്ച് ചില പരാതികളുയർന്നതിനെതുടർന്നാണ് നടപടി. ഡിഗ്രി വിദ്യാഭ്യാസത്തിെൻറ അവസരങ്ങൾ വർധിപ്പിക്കാൻ യൂനിവേഴ്സിറ്റി ലേണിങ് സെൻറർ തുടങ്ങുന്നതിെൻറ സാധ്യത പഠിക്കും. സാധ്യതകൾ പഠിക്കാൻ സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫയുെട നേതൃത്വത്തിൽ സമിതിയെ ചുമതലപ്പെടുത്തി.
മറ്റു പ്രധാന തീരുമാനങ്ങൾ:
- ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങും.
- ദിവസവേതനക്കാരുടെ വേതന വർധനയും െഎ.എച്ച്.ആർ.ഡി കോഴ്സുകൾക്ക് സർക്കാർ-എയ്ഡഡ് പദവിയും സംബന്ധിച്ച സർക്കാർ ഉത്തരവ് നടപ്പാക്കും.
- ഒഴിവു വരുന്ന ഫിനാൻസ് ഒാഫിസർ തസ്തികയിൽ താൽക്കാലികമായി ഡെപ്യൂട്ടി രജിസ്ട്രാർ വേലായുധൻ മുടിക്കുന്നത്തിനെ നിയമിക്കും.
- ഒാപൺ ഡിഗ്രിയിൽ ബി.എ, ബി.കോം എൻട്രൻസ് നടത്തും.
- സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഒാഡിനേറ്ററെ ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ നിയമിക്കും.
- ഭരണകാര്യാലയത്തിൽ സൗരോർജ പദ്ധതി സ്ഥാപിക്കാൻ 50 ലക്ഷം.
- സെൻറർ ഫോർ ഡിസബിലിറ്റി മാനേജ്മെൻറ് ആൻഡ് റീഹാബിലിറ്റേഷൻ സെൻറർ കാമ്പസിൽ തുടങ്ങുന്നത് സംബന്ധിച്ച് പഠിക്കാൻ ഡോ. പി. ശിവദാസൻ അധ്യക്ഷനായ സമിതി.
- പുതിയ കോളജുകൾ സംബന്ധിച്ച ജില്ലതല വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാറിെൻറ പരിഗണനക്ക് വിട്ടു.
- അന്തർ സർവകലാശാല ട്രാൻസ്ഫറിന് ജീവനക്കാരൻ പ്രൊബേഷൻ പൂർത്തിയാക്കേണ്ട എന്ന സർക്കാർ ഉത്തരവ് നടപ്പാക്കും.
- ഗവേഷണവിദ്യാർഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ നടത്തിയ അദാലത്ത് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു.
- റഷ്യൻ ഭാഷയിൽ കാമ്പസിൽ എം.എ കോഴ്സ് തേടുന്നതിനെക്കുറിച്ച് സർക്കാറിെൻറ അനുമതി തേടും.
- പാലക്കാട് വിക്ടോറിയ കോളജ് ഇംഗ്ലീഷ് വിഭാഗം ഗവേഷണ കേന്ദ്രമാക്കും.
- പരീക്ഷഭവനിൽ 16 ലക്ഷത്തിെൻറ ആധുനികവത്കരണ നടപടികൾ നടത്തും.
- ലക്ഷദ്വീപ് സെൻററിലെ പ്രശ്നങ്ങൾ പഠിക്കാൻ പി.വി.സി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു.
- സെൻറർ ഫോർ ഫിസിക്കൽ എജുക്കേഷെൻറ കോഒാഡിനേറ്റർ സ്ഥാനത്തുനിന്ന് ഡോ. സക്കീർ ഹുസൈനെ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.