കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദാനന്തര കോഴ്സുകളിേലക്കുള്ള ഏകജാലക ഒാൺൈലൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങില്ല. റഗുലർ വിഭാഗം ബിരുദ വിദ്യാർഥികളുെട ഒറിജിനൽ ഗ്രേഡ് കാർഡ് ലഭിക്കാത്തതിനാലാണ് തീയതി നീട്ടുന്നത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രജിസ്ട്രേഷൻ തുടങ്ങാനാണ് തീരുമാനം. ഗ്രേഡ് കാർഡിലെ വിവരങ്ങൾ അഡ്മിഷൻ സോഫ്റ്റ്വെയറിൽ കൃത്യമായി ഉൾപ്പെടുത്തേണ്ടതിനാലാണ് രജിസ്ട്രേഷൻ നടപടികൾ വൈകുന്നത്. ബി.എസ്സിയുടെ ഗ്രേഡ് കാർഡ് വിതരണം ചെയ്തിട്ടുണ്ട്. മറ്റ് വിഷയങ്ങളുടേതാണ് വരാനുള്ളത്. രണ്ടുവർഷം മുമ്പ് ബി.കോം വിദ്യാർഥികളുടെ മാർക്ക് പ്രവേശനവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയതിൽ അപാകതയുണ്ടായിരുന്നു. അത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഒറിജിനൽ ഗ്രേഡ് കാർഡ് ലഭ്യമായ ശേഷം പി.ജി ഒാൺൈലൻ രജിസ്ട്രേഷൻ തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചത്.
അതേസമയം, വിദൂര വിദ്യാഭ്യാസ വിഭാഗത്തിെൻറ ഫലം ഇനിയും പുറത്തുവരാനുണ്ട്. ഇൗ വിഭാഗത്തിെൻറ ബികോം, ബി.ബി.എ ഫലങ്ങൾമാത്രം വ്യാഴാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റ് ഫലങ്ങളും ഉടൻ വരുെമങ്കിലും ഗ്രേഡ് കാർഡ് കിട്ടാൻ വൈകും. ഇവർക്ക് ഒറിജിനൽ ഗ്രേഡ് ലഭിക്കുന്നത് വൈകിയാൽ പി.ജി ഏകജാലക നടപടികൾക്ക് കൂടുതൽ ദിവസങ്ങൾ അനുവദിക്കേണ്ടിവരും.
പ്രവേശനവിഭാഗം അധികൃതർ രജിസ്ട്രേഷനുള്ള മറ്റ് സജ്ജീകരണങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുകയാണ്. ജൂൺ 26ന് പ്രവേശന നടപടി തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഗ്രേഡ്കാർഡ് വിഷയം കാരണം ഇന്നത്തേക്ക് മാറ്റിയിരുന്നു. വിഷയം പൂർണമായി പരിഹരിക്കാത്തതിനെ തുടർന്നാണ് അടുത്തയാഴ്ച തുടങ്ങാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.