തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ അടയ്ക്കാനുള്ള വിവിധ ഫീസുകൾ പോസ്റ്റ് ഓഫിസുകളിൽ സ്വീകരിക്കുന്നതിന് സംവിധാനം വരുന്നു. കേരളത്തിലെ എല്ലാ ഹെഡ് പോസ്റ്റോഫിസുകളിലും സബ് പോസ്റ്റോഫിസുകളിലുമാണ് വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ സ്വീകരിക്കുക. ഔപചാരിക ഉദ്ഘാടനം ഒക്ടോബർ പത്തിനാണ് നടക്കുകയെങ്കിലും ട്രയൽ അടിസ്ഥാനത്തിൽ ഇപ്പോൾ തന്നെ പണം സ്വീകരിക്കുന്നുണ്ട്.
കാലിക്കറ്റ് സർവകലാശാലയുടെ വെബ്സൈറ്റിൽ ഇൻസ്റ്റൻറ് വെബ് പെയ്മെൻറ് സിസ്റ്റം മുഖേന വിവരങ്ങൾ പൂരിപ്പിക്കുകയാണ് ആദ്യ നടപടി. മോഡ് ഓഫ് പെയ്മെൻറായി പോസ്റ്റ് ഓഫിസ് (കേരള) തെരഞ്ഞെടുക്കണം. ഇപ്രകാരം ഓൺലൈനിൽ വിവരങ്ങൾ നൽകുന്നത് പൂർത്തിയായാൽ മൂന്ന് ഭാഗങ്ങളുള്ള ചലാൻ ലഭിക്കും. ഇതിെൻറ പ്രിൻറൗട്ടുമായി പോസ്റ്റോഫിസിൽ ചെന്ന് പണമടയ്ക്കുന്നതോടെ അപേക്ഷകനുള്ള കോപ്പിയും സർവകലാശാല കോപ്പിയും ലഭിക്കും. ഇതിൽ സർവകലാശാല കോപ്പി ബന്ധപ്പെട്ട അപേക്ഷയോടൊപ്പം സർവകലാശാലയിൽ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.