കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡിഗ്രി ഇംഗ്ലീഷ് പാഠപുസ്തക അച്ചടി കരാർ സ്വകാര്യ പ്രസുകൾക്ക് നൽകാൻ നീക്കം. സർവകലാശാലയുടെ സ്വന്തം പ്രസിൽ അച്ചടിക്കാൻ അസൗകര്യമുണ്ടെന്ന് കാണിച്ചാണ് അണിയറ ശ്രമം. വ്യാഴാഴ്ച ചേർന്ന ഇംഗ്ലീഷ് യു.ജി പഠനബോർഡ് യോഗത്തിലാണ് വിഷയം ചർച്ചക്കുവന്നത്. മുൻവർഷം സ്വകാര്യ പ്രസിന് കരാർ നൽകിയത് വൻ വിവാദമായിരുന്നു. ഇതേ തുടർന്ന് മേലിൽ ഇതാവർത്തിക്കില്ലെന്നും സ്വന്തം പ്രസിൽ മാത്രമേ അച്ചടിക്കുകയുള്ളൂവെന്നും സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
നവംബറിൽ ക്ലാസ് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ പാഠപുസ്തകങ്ങളുടെ കരാറാണ് പുറത്തേക്ക് നൽകുന്നത്. സ്വന്തം പ്രസിൽ അച്ചടിക്കാൻ പ്രയാസമുണ്ടെന്ന് കാണിച്ച് പബ്ലിക്കേഷൻ വിഭാഗം നേരത്തേ രംഗത്തുവന്നിരുന്നു. സ്വകാര്യ പ്രസുകളെ സഹായിക്കാനാണ് നീക്കമെന്ന് ആരോപണമുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴിയുണ്ടാകുക. യൂനിവേഴ്സിറ്റിയിൽ തന്നെ അച്ചടിച്ചാൽ 38 ലക്ഷം രൂപയോളം വരുമാനമുണ്ടാകും. മെഷീൻ കേടാണെന്നും വയർ മുറിഞ്ഞുപോയെന്നുമുള്ള തൊടുന്യായങ്ങൾ പറഞ്ഞാണ് അച്ചടി സ്വകാര്യ പ്രസാധകർക്ക് കൈമാറാൻ നീക്കം നടക്കുന്നത്. സർവകലാശാലയിൽനിന്ന് കൃത്യസമയത്ത് അച്ചടിച്ച് ഇറക്കാനാവില്ലെന്നാണ് പബ്ലിക്കേഷനിലെ ഉന്നതെൻറ നിലപാടത്രെ. സ്വകാര്യ പ്രസിൽ അച്ചടിക്കുന്ന പുസ്തകത്തിന് വിലയും കൂടും.
ഒന്നാം സെമസ്റ്ററിെൻറ രണ്ടു പുസ്തകങ്ങളാണ് അച്ചടിച്ച് വിതരണം ചെയ്തത്. ഒരു പുസ്തകത്തിെൻറ വർക്ക്ബുക്കും പുറത്തിറക്കിയിട്ടില്ല. ഇറങ്ങിയവ എല്ലാ വിദ്യാർഥികൾക്കും കിട്ടിയിട്ടുമില്ല. പല കോളജുകളിലും പകർപ്പെടുത്താണ് പഠനം. 85,000 പുസ്തകങ്ങൾ വീതമായിരുന്നു വേണ്ടത്. ഇത്രയും പുസ്തകങ്ങൾ അച്ചടിച്ചിട്ടില്ല. പ്രൈവറ്റ് വിദ്യാർഥികളുെട എണ്ണം കൂടി കണക്കാക്കുേമ്പാൾ നിലവിലേത് തീർത്തും അപര്യാപ്തമാണ്. ആവശ്യമായ പുസ്തകങ്ങൾ സമയത്തിന് നൽകാമെന്ന് പബ്ലിക്കേഷൻ വിഭാഗം ഉറപ്പുനൽകിയതുമാണ്. എന്നാൽ, വൈസ് ചാൻസലർപോലും ഇടപെട്ടിട്ടും ഫലമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. അടുത്ത സെമസ്റ്ററിേലക്കുള്ള പുസ്തകങ്ങൾ ഒരുക്കാനായി പകർപ്പവകാശംപോലും ലഭ്യമാക്കിയിട്ടില്ല. ഇൗ പുസ്തകങ്ങളാണ് സ്വകാര്യപ്രസിേലക്ക് അച്ചടിക്ക് നൽകാൻ നീക്കം നടക്കുന്നത്. ഇൗ മാസം 20ന് നടക്കുന്ന ഇംഗ്ലീഷ് യു.ജി പഠനബോർഡ് യോഗത്തിനുശേഷം അന്തിമതീരുമാനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.