തിരുവനന്തപുരം: രാജ്യത്തെ മുഴുവൻ സ്േറ്ററ്റ് യൂനിവേഴ്സിറ്റികൾക്കും ബാധകമാകു ന്ന രീതിയിൽ മാതൃക സർവകലാശാല നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. ഉന്നത വിദ് യാഭ്യാസ മേഖലയിൽ അഞ്ച് വർഷത്തിനകം നടപ്പാക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിട്ട എജുക് കേഷൻ ക്വോളിറ്റി അപ്ഗ്രഡേഷൻ ആൻഡ് ഇൻക്ലൂഷൻ േപ്രാഗ്രാം (എക്യുപ്) റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർദേശം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങൾക്ക് അ നുസൃതമായിട്ടായിരിക്കണം മാതൃക നിയമമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സർവകലാശാ ലകളുടെ ഗുണനിലവാര വർധനയുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിലുകൾക്കുണ ്ടായിരിക്കേണ്ട പങ്കാളിത്തം, സർവകലാശാലകളിലെ വ്യത്യസ്ത സമിതികളുടെ പങ്കും രൂപവത്കരണവും വൈസ് ചാൻസലർ, അധ്യാപകർ, മറ്റ് ജീവനക്കാർ തുടങ്ങിയവരുടെ നിയമനം എന്നിവയിൽ സ്വീകരിക്കേണ്ട ദീർഘദൃഷ്ടിയും പുരോഗമന പരവുമായ സമീപനവും മാതൃക നിയമത്തിെൻറ ഭാഗമാക്കണമെന്നും നിർദേശമുണ്ട്.
സ്വയംഭരണ കോളജുകൾ, സർവകലാശാലകളുടെ നിക്ഷേപം, സർവകലാശാലകളും വ്യവസായിക മേഖലയും തമ്മിലുള്ള ബന്ധം, ഗവേഷണത്തിൽ വിദേശ സഹകരണം, ഗവേഷണ പാർക്കുകൾ, ഇൻക്യുബേഷൻ സെൻറർ തുടങ്ങിയവ മാതൃക നിയമത്തിെൻറ ഭാഗമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മാതൃക നിയമം യു.ജി.സിക്ക് തയാറാക്കാം. നിലവിൽ സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നിയമസഭ പാസാക്കിയ വ്യത്യസ്ത നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.
സർവകലാശാലയിൽ അധികാരം വൈസ് ചാൻസലറിൽ ഒതുങ്ങുന്നതിന് പകരം അധികാര വികേന്ദ്രീകരണം നടക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. വകുപ്പ് മേധാവികൾക്ക് സാമ്പത്തിക, ഭരണ, അക്കാദമിക അധികാരങ്ങൾ നൽകണം. സർവകലാശാലകളിലെ നിയമനം പൂർണമായും മികവിെൻറ അടിസ്ഥാനത്തിലായിരിക്കണം. നിയമനങ്ങൾക്കും അക്കാദമിക് പ്ലാനിങ്ങിനും സർവകലാശാലകളിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് വകുപ്പ് തുടങ്ങണം. കേന്ദ്രസർക്കാർ റിപ്പോർട്ട് നടപ്പാക്കുന്നതിെൻറ മുന്നോടിയായി മുഴുവൻ സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിട്ടുണ്ട്.
പുതിയ സർവകലാശാലകൾ തുടങ്ങുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: രാജ്യത്ത് പുതിയ സർവകലാശാലകൾ ആരംഭിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്നും എക്യുപ് റിപ്പോർട്ടിൽ നിർദേശമുണ്ട്. ആവശ്യകത മാത്രം പരിഗണിച്ചായിരിക്കണം പുതിയ സർവകലാശാല ആരംഭിക്കുന്നത്. പുതിയ സർവകലാശാലകൾ ആരംഭിക്കുന്നതിെൻറ ആവശ്യകത ഉൾപ്പെടെയുള്ളവ വ്യക്തമാക്കുന്ന മാർഗരേഖ മൂന്ന് മാസത്തിനകം യു.ജി.സി തയാറാക്കണം. ഇതുപ്രകാരമായിരിക്കണം പുതിയ സർവകലാശാലകൾ ആരംഭിക്കേണ്ടത്.
ഉന്നത വിദ്യാഭ്യാസത്തിെൻറ ഗുണനിലവാര വർധന ചുമതല സംസ്ഥാനങ്ങളുടെ ഉന്നത വിദ്യാഭ്യാസ കൗൺസിലുകൾക്ക് നൽകണമെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ 30 സംസ്ഥാനങ്ങളിൽ കൗൺസിലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മിക്കയിടത്തും പ്രവർത്തനം ക്രിയാത്മകമല്ല. ഉന്നത വിദ്യാഭ്യാസ കൗൺസിലുകളുടെ വർധിച്ച പങ്കാളിത്തത്തിന് പ്രത്യേക മാർഗരേഖ പുറപ്പെടുവിക്കാൻ യു.ജി.സിക്ക് നിർദേശവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.