ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് ആദ്യ മൂന്നു ദിവസങ്ങൾകൊണ്ട് എത്തിയത് 80,000നടുത്ത് അപേക്ഷകൾ. മെയ് 15നാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. ആകെ 79,906 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 39,286 അപേക്ഷകൾ മെറിറ്റ് അടിസ്ഥാനത്തിലുള്ളതും16,269 എണ്ണം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ളതുമാണ്. ഇവർ പൂർണമായോ ഭാഗികമായോ ഒാൺലൈൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവയിൽ 50 ശതമാനം നടപടികൾ പോലും കഴിഞ്ഞിട്ടില്ല.
ഏകദേശം 25,000 അപേക്ഷകർ ഫീസ് അടച്ചുകഴിഞ്ഞു. 27,822 പുരുഷ അപേക്ഷകരും 23,217 സ്ത്രീ അപേക്ഷകരും.12പേർ മറ്റുള്ളവരുമാണ്. സംവരണാനുകൂല്യമില്ലാത്ത 34,368 അപേക്ഷകരും 9,853പേർ വരുമാന പരിധിക്കു താഴെയുള്ള ഒ.ബി.സി അപേക്ഷകരുമാണ്. യു.ജി കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ സമയ പരിധി ജൂൺ ഏഴിന് വൈകീട്ട് ആറു മണിക്കാണ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.