ന്യൂഡൽഹി: പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ജവഹർ ലാൽ നെഹ്റു സർവകലാശാല സർക്കുലർ വിവാദത്തിൽ. ലൈംഗികാക്രമണ സംഭവങ്ങളിൽ ഉത്തരവാദിത്തം പെൺകുട്ടികൾക്ക് മാത്രമാണെന്നാണ് ജെ.എൻ.യുവിന്‍റെ സർക്കുലർ.
സർവകലാശാലയുടെ വെബ്സൈറ്റിലും സർക്കുലർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി 17ന് നടക്കാനിരിക്കുന്ന ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കൗൺസലിങ് സെഷനെക്കുറിച്ച് വിദ്യാർഥികളെ അറിയിച്ചുകൊണ്ടുള്ളതാണ് സർക്കുലർ.
ഉറ്റസുഹൃത്തുക്കൾക്കിടയിൽപോലും ലൈംഗികാക്രമണങ്ങൾ വർധിക്കുന്നതായി ഐ.സി.സി (ഇന്‍റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി) നിരീക്ഷിച്ചു. ആൺകുട്ടികൾ പൊതുവേ (മനപൂർവമോ അല്ലാതെയോ) സൗഹൃത്തിന്‍റെയും ലൈംഗികാക്രമണത്തിന്‍റെയും ഇടയിലുള്ള നേർത്ത രേഖ മുറിച്ചുകടക്കും. ഇത്തരം ഉപദ്രവങ്ങൾ ഒഴിവാക്കാൻ പെൺകുട്ടികൾ പുരുഷ സുഹൃത്തുക്കൾക്കിടയിൽ ഒരു രേഖ വരയ്ക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കണം -സർക്കുലറിൽ പറയുന്നു.
ലൈംഗികാക്രമണത്തിന് വിധേയമായവരെ അധിക്ഷേപിക്കുന്നതാണ് സർക്കുലർ എന്നു ചൂണ്ടിക്കാട്ടി ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.