നീലേശ്വരം: ആരോഗ്യ മേഖലയിൽ മികവാർന്ന പ്രവർത്തനം നടത്തിയ കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് 2021-22 വർഷത്തെ സംസ്ഥാന തല ആർദ്രം കേരള പുരസ്കാരത്തിൽ മൂന്നാം സ്ഥാനം നേടി .
കരിന്തളം കുടുംബാരോഗ്യ കേന്ദ്രം, അതിന്റെ കീഴിൽ നാല് ഉപകേന്ദ്രങ്ങളും, കാട്ടിപ്പൊയിലിലും പരപ്പയിലും ആയൂർവേദ ആശുപത്രിയും, ചോയ്യങ്കോട്, തലയടുക്കം, കോളംകുളം ഹോമിയോ അശുപത്രി മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്.34 അംഗ ഹരിത കർമസേന, 31 അംഗൻവാടി വർക്കർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡിന് അർഹമായത്.
കരിന്തളം പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ജിഷ മുങ്ങത്ത്, ഹോമിയോപ്പതി ഡോക്ടർമാരായ രാജേഷ് കരിപ്പത്ത്, കെ. വിന്യ, ഡോ. പത്മേഷണൻ, ഡോ. ദിവ്യ പ്രഭ, ശാന്ത രജനീഷ്, പി.സി. സുമ, ടി.ആർ. വിദ്യ, പി. മീനാക്ഷി എന്നിവരാണ് വിവിധ ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, സെക്രട്ടറി എൻ.സി. ലീന മോൾ എന്നിവരുടെ നേത്യത്വത്തിലുള്ള ഭരണ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃതം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.