തൃശൂർ: 102ാം വയസ്സിെൻറ ചെറുപ്പത്തിലാണ് വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനുമായ ചിത്രൻ നമ്പൂതിരിപ്പാട്. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിെൻറ നാള് പ്രകാരം 102ാം പിറന്നാൾ. മനസ്സിൽ തെളിമയാർന്ന സ്വാതന്ത്ര്യസമരംതൊട്ടുള്ള കാലഘട്ടത്തിലെ ഓർമച്ചിത്രങ്ങൾ. മോഹമായി 34 വർഷമായി തുടരുന്ന ഹിമാലയൻ യാത്രയുടെ തുടർച്ച.
70 വർഷമായി തുടരുന്ന വ്യായാമ നടത്തം. ഈ മൂന്നു കാര്യങ്ങളിലെ കൃത്യത മതി ചിത്രൻ നമ്പൂതിരിപ്പാടിെൻറ ശാരീരിക മാനസിക അവസ്ഥയെ വിലയിരുത്താൻ. അദ്ദേഹം ഇപ്പോഴും ഉഷാർ.
കോവിഡിെൻറ നിയന്ത്രണങ്ങളിൽ ആഘോഷമൊട്ടും ഉണ്ടായിരുന്നില്ല, അദ്ദേഹത്തിെൻറ 102ാം പിറന്നാളിന്. മക്കളും മരുമക്കളുമൊക്കെയായി 12 പേർ. അത്രപേരിലൊതുങ്ങി പിറന്നാളിെൻറ ഒത്തുചേരൽ. സന്തോഷം... ഈ മൂന്ന്വാക്കിലൊതുങ്ങി, പിറന്നാൾ ആശംസകളുടെ പ്രതികരണം. കോവിഡിെൻറ നിയന്ത്രണങ്ങളിലും വെറുതെയിരിക്കുന്നില്ല നമ്പൂതിരപ്പാട്, പ്രസന്നവദനനായി ചില ചെറു പുസ്തക പ്രകാശനച്ചടങ്ങുകളിലും മറ്റും അദ്ദേഹം സാന്നിധ്യമറിയിക്കുന്നുണ്ട്. വായനയും സജീവം.
അവശതകളേറെയൊന്നും ബാധിക്കാത്ത ശരീരം ഇപ്പോഴും ഇനിയൊരു ഹിമാലയൻ യാത്രക്ക് കൂടെ ഫിറ്റാണെന്ന് നമ്പൂതിരിപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.