കോ​ട​തി​മു​റി​യി​ലെ വി​ലാ​പ​ങ്ങ​ള്‍

പെ​രി​യ കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളി​ല്‍ ചി​ല​ര്‍ കു​ടും​ബ​പ്രാ​രാ​ബ്ധ​ങ്ങ​ള്‍ പ​റ​ഞ്ഞ് ശി​ക്ഷ​യി​ല്‍ ഇ​ള​വു​ചോ​ദി​ച്ച​തും മ​റ്റൊ​രു യു​വാ​വ് വാ​വി​ട്ടു​ക​ര​ഞ്ഞു​കൊ​ണ്ട് വ​ധി​ച്ചു​ക​ള​ഞ്ഞേ​ക്കൂ എ​ന്ന് പ​റ​ഞ്ഞ​തും വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു. അ​ത് പ്ര​തി​ക​ളോ​ടു​ള്ള അ​നു​ക​മ്പ​യു​ടെ പേ​രി​ല​ല്ല. അ​നു​ക​മ്പ​യ​ല്ല നീ​തി​യാ​ണ്, കു​റ്റ​ത്തി​ന് ശി​ക്ഷ​യാ​ണ് പ്ര​ധാ​നം. പ​ക്ഷേ, ഞാ​ന്‍ വേ​ദ​നി​ച്ച​ത്‌ ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഓ​ര്‍ത്താ​ണ്. ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഹിം​സ എ​ല്ലാ​ക്കാ​ല​ത്തും എ​ന്നെ ന​ടു​ക്കി​യി​ട്ടു​ണ്ട്. നി​ര​വ​ധി രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്ന...

പെ​രി​യ കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളി​ല്‍ ചി​ല​ര്‍ കു​ടും​ബ​പ്രാ​രാ​ബ്ധ​ങ്ങ​ള്‍ പ​റ​ഞ്ഞ് ശി​ക്ഷ​യി​ല്‍ ഇ​ള​വു​ചോ​ദി​ച്ച​തും മ​റ്റൊ​രു യു​വാ​വ് വാ​വി​ട്ടു​ക​ര​ഞ്ഞു​കൊ​ണ്ട് വ​ധി​ച്ചു​ക​ള​ഞ്ഞേ​ക്കൂ എ​ന്ന് പ​റ​ഞ്ഞ​തും വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു. അ​ത് പ്ര​തി​ക​ളോ​ടു​ള്ള അ​നു​ക​മ്പ​യു​ടെ പേ​രി​ല​ല്ല. അ​നു​ക​മ്പ​യ​ല്ല നീ​തി​യാ​ണ്, കു​റ്റ​ത്തി​ന് ശി​ക്ഷ​യാ​ണ് പ്ര​ധാ​നം. പ​ക്ഷേ, ഞാ​ന്‍ വേ​ദ​നി​ച്ച​ത്‌ ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഓ​ര്‍ത്താ​ണ്.

ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഹിം​സ എ​ല്ലാ​ക്കാ​ല​ത്തും എ​ന്നെ ന​ടു​ക്കി​യി​ട്ടു​ണ്ട്. നി​ര​വ​ധി രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്ന ഒ​രു ചെ​റി​യ പ​ട്ട​ണ​ത്തി​ലാ​ണ് ഞാ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. എ​ഴു​പ​തു​ക​ളി​ല്‍. അ​വി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ രാ​ഷ്ട്രീ​യ സം​ഘ​ട്ട​ന​ങ്ങ​ള്‍ ന​ട​ന്നി​രു​ന്ന​ത് സി.​പി.​എം-​സി.​പി.​ഐ ക​ക്ഷി​ക​ള്‍ ത​മ്മി​ലും സി.​പി.​എ​മ്മും യൂ​ത്ത് കോ​ൺ​ഗ്ര​സും ത​മ്മി​ലു​മാ​യി​രു​ന്നു.

എ​ന്റെ അ​യ​ല്‍വാ​സി​യാ​യ ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ര​നെ സി.​പി.​എ​മ്മു​കാ​ര്‍ വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ന​ടു​റോ​ഡി​ലി​ട്ട് വെ​ട്ടി​ക്കൊ​ല്ലു​ന്ന​തും സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ വീ​ട് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ര്‍ പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​ക്കി​യ​തും ഞാ​ന്‍ നേ​രി​ല്‍ ക​ണ്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​വും കു​ടും​ബാം​ഗ​ങ്ങ​ളും എ​ങ്ങ​നെ​യോ ര​ക്ഷ​പ്പെ​ട്ടു. അ​ക്കാ​ല​ത്ത് സി.​പി.​എം-​സി.​പി.​ഐ ര​ക്ത​സാ​ക്ഷി​ക​ള്‍ കൂ​ടു​ത​ലും ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​ക​ള്‍ ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ​സം​ഘ​ട്ട​ന​ങ്ങ​ളു​ടെ പേ​രി​ലാ​യി​രു​ന്നു.

വെ​ട്ടേ​റ്റു​മ​രി​ച്ച ഒ​രു കെ.​എ​സ്.​വൈ.​എ​ഫ് (പി​ന്നീ​ട് ഡി.​വൈ.​എ​ഫ്.​ഐ ആ​യി) പ്ര​വ​ര്‍ത്ത​ക​ന്‍ എ​ന്റെ അ​മ്മ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തി​ന്‍റെ അ​നു​ജ​നാ​യി​രു​ന്നു. അ​വ​ര്‍ നി​ര​ന്ത​രം വീ​ട്ടി​ല്‍വ​ന്നു അ​നി​യ​ന്‍റെ കാ​ര്യം പ​റ​ഞ്ഞു ക​ര​യു​മാ​യി​രു​ന്നു. എ​നി​ക്ക് വേ​ണ്ട​പ്പെ​ട്ട സി.​പി.​ഐ കു​ടും​ബ​ത്തി​ലെ സ​ഖാ​വും വെ​ട്ടേ​റ്റ് മ​രി​ച്ചി​ട്ടു​ണ്ട്. ഇ​ത​ല്ലാ​തെ നി​ര​വ​ധി യൂ​ത്ത് കോ​ൺ​ഗ്ര​സ്, ആ​ർ.​എ​സ്.​പി, മു​സ്‍ലിം​ലീ​ഗ്, സി.​പി.​ഐ പ്ര​വ​ര്‍ത്ത​ക​രും സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രും സം​ഘ​ട്ട​ന​ങ്ങ​ളി​ല്‍ അ​ക്കാ​ല​ത്ത് മ​രി​ച്ചി​ട്ടു​ണ്ട്.

സം​ഘ​ര്‍ഷ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യം

സി.​പി.​എം-​സി.​പി.​ഐ(​എം.​എ​ല്‍) സം​ഘ​ര്‍ഷ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ഗം​ഭീ​ര ല​ഘു​ലേ​ഖ എ​ഴു​തി അ​തി​ന് അ​റു​തി​വ​രു​ത്താ​ന്‍ കെ. ​വേ​ണു​വി​ന്‍റെ ധി​ഷ​ണ​ക്ക് ക​ഴി​ഞ്ഞ​താ​ണ് അ​തി​രൂ​ക്ഷ​മാ​കു​മാ​യി​രു​ന്ന മ​റ്റൊ​രു ര​ക്ത​ച്ചൊ​രി​ച്ചി​ലി​ല്‍നി​ന്ന് കേ​ര​ള​ത്തെ ര​ക്ഷി​ച്ച​ത്‌. ക​ക്ഷി​രാ​ഷ്ട്രീ​യ​ക്കാ​ര്‍ ആ​ക്ര​മി​ച്ചാ​ല്‍ അ​വ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ണെ​ങ്കി​ല്‍ തി​രി​ച്ചാ​ക്ര​മി​ക്കു​ക​യോ കൊ​ല്ലു​ക​യോ ചെ​യ്യ​രു​ത് എ​ന്ന​താ​യി​രു​ന്നു ക​ക്ഷി​രാ​ഷ്ട്രീ​യ​വും വ​ർ​ഗ​രാ​ഷ്ട്രീ​യ​വും ത​മ്മി​ലു​ള്ള അ​ന്ത​രം എ​ന്ന ആ ​ല​ഘു​ലേ​ഖ​യി​ലൂ​ടെ വേ​ണു അ​ണി​ക​ള്‍ക്ക് കൊ​ടു​ത്ത സ​ന്ദേ​ശം.

ത​ങ്ങ​ള്‍ക്ക് എ​വി​ടെ വേ​ണ​മെ​ങ്കി​ലും സി.​പി.​എം അ​ണി​ക​ളെ തി​രി​ച്ചാ​ക്ര​മി​ക്കാം, കൊ​ല്ലാം എ​ങ്കി​ലും അ​ത് ചെ​യ്യി​ല്ല എ​ന്ന നി​ല​പാ​ട് ആ ​ല​ഘു​ലേ​ഖ​യി​ല്‍ വേ​ണു അ​ടി​വ​ര​യി​ട്ട് പ​റ​ഞ്ഞി​രു​ന്നു. അ​പ​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​വം. പ​ക്ഷേ, നി​ല​പാ​ട് അ​താ​യി​രു​ന്നു. എ​ണ്ണ​ത്തി​ല്‍ കു​റ​വാ​ണ് എ​ന്ന​ത് കൊ​ല​പാ​ത​ക​ച്ച​ങ്ങ​ല​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ന് ത​ട​സ്സ​മ​ല്ല.

പു​റ​ത്തു​നി​ന്നു ആ​ളെ ഇ​റ​ക്കി​യാ​ണ് ആ​ർ.​എ​സ്.​എ​സു​കാ​ര്‍ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ പാ​ര്‍ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ ക​ട​ന്നു​ക​യ​റി​പ്പോ​ലും വെ​ട്ടി​വീ​ഴ്ത്തി ക​ണ​ക്ക് തു​ല്യ​മാ​ക്കി​യി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് സി.​പി.​ഐ(​എം.​എ​ല്‍) പി​ന്തു​ണ​യു​ള്ള സാം​സ്കാ​രി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘പ്രേ​ര​ണ’​യി​ല്‍ സു​ഗ​ത​കു​മാ​രി​യും എം. ​ഗം​ഗാ​ധ​ര​നും ഒ.​വി. വി​ജ​യ​നും ഒ​ക്കെ​യ​ട​ങ്ങു​ന്ന ലി​ബ​റ​ല്‍ ബു​ദ്ധി​ജീ​വി​ക​ളെ മു​ന്‍നി​ര്‍ത്തി രാ​ഷ്ട്രീ​യ​കൊ​ല​പ​ത​ക​ങ്ങ​ള്‍ക്കെ​തി​രെ ഒ​രു കാ​മ്പ​യി​നും ന​ട​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ, വി​ശേ​ഷി​ച്ച് വ​ട​ക്ക​ന്‍കേ​ര​ള​ത്തി​ലെ, രാ​ഷ്ട്രീ​യ​കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ച് ധാ​രാ​ളം അ​ക്കാ​ദ​മി​ക്-​ജേ​ണ​ലി​സ്റ്റി​ക്ക് അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. സാ​മൂ​ഹി​ക​ശാ​സ്ത്ര​പ​ര​വും മ​നഃ​ശാ​സ്ത്ര​പ​ര​വു​മാ​യ കാ​ര്യ​കാ​ര​ണ​ങ്ങ​ളി​ലേ​ക്കൊ​ക്കെ പ​ല​രും ചൂ​ഴ്ന്നി​റ​ങ്ങി​യി​ട്ടു​ണ്ട്. ആ ​ച​ര്‍ച്ച​യി​ലേ​ക്ക് ഇ​പ്പോ​ള്‍ ക​ട​ക്കു​ന്നി​ല്ല. ഗു​രു​വി​നും ഗാ​ന്ധി​ക്കും ഇ​ത്ര​യേ​റെ ആ​രാ​ധ​ക​രു​ള്ള കേ​ര​ള​ത്തി​ല്‍ ഇ​വ​ര്‍ ര​ണ്ടു​പേ​രും മു​ന്‍നി​ര്‍ത്തി​യെ​ന്നു പ​റ​യു​ന്ന അ​ഹിം​സ​യോ​ട് ആ​ര്‍ക്കും വ​ലി​യ പ്ര​തി​പ​ത്തി കാ​ണു​ന്നി​ല്ല.

പ​ക്ഷേ, മാ​ര്‍ക്സും ലെ​നി​നും അ​ഹിം​സാ​വാ​ദി​ക​ളാ​യി​രു​ന്നു എ​ന്ന് പ്ര​സം​ഗി​ച്ചാ​ല്‍പോ​ലും കൈ​യും മെ​യ്യും മ​റ​ന്ന് കൈ​യ​ടി​കി​ട്ടു​ന്ന പ്ര​ദേ​ശ​മാ​ണ് കേ​ര​ളം. ന​ല്ല​തു​പ​റ​യാ​നും അ​തു​കേ​ട്ട് കൈ​യ​ടി​ക്കാ​നും കാ​ട്ടു​ന്ന ആ​ത്മാ​ർ​ഥ​ത സ്വ​ന്തം ക​ക്ഷി​ക്കോ മ​ത​ത്തി​നോ ജാ​തി​ക്കോ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​ന്ന നി​മി​ഷം​വ​രെ​യേ പ​റ​യു​ന്ന​വ​ര്‍ക്കും കേ​ള്‍ക്കു​ന്ന​വ​ര്‍ക്കും സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്നു​ള്ളൂ.

ഒ​രു ചു​വ​ടെ​ങ്കി​ലും അ​തി​ന​പ്പു​റ​ത്തേ​ക്ക് വെ​ക്കു​മ്പോ​ഴേ വാ​ക്ക് പ്ര​വൃ​ത്തി​യി​ലേ​ക്ക് അ​ൽ​പ​മെ​ങ്കി​ലും നീ​ങ്ങു​ന്നു​ള്ളൂ. അ​തു​ണ്ടാ​വാ​റി​ല്ല. വി​ശാ​ല​മാ​യ സ്നേ​ഹ​വ​ച​ന​ങ്ങ​ള്‍ ഉ​ദ്ധ​രി​ക്കു​ക​യും ഉ​ച്ഛ​രി​ക്കു​ക​യും ചെ​യ്ത​ശേ​ഷം ന​മ്മ​ള്‍ ചെ​യ്യു​ന്ന​ത് സ്വ​ന്തം ര​ക്ത​സാ​ക്ഷി​യെ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ക​ണ​ക്കി​ല്‍ ഉ​ദാ​ത്തീ​ക​രി​ക്കു​ക​യാ​ണ്. ചി​ല​പ്പോ​ള്‍ ര​ക്ത​സാ​ക്ഷി​ക​ള്‍ അ​നാ​ഥ​രാ​യ​പ്പോ​കാ​റു​ണ്ട്.

1979ല്‍ ​ഇ​ട​തു​മു​ന്ന​ണി രൂ​പീ​കൃ​ത​മാ​യ​ശേ​ഷം പ​ര​സ്പ​രം വെ​ട്ടി​ക്കൊ​ന്ന​വ​ര്‍ക്കാ​യു​ള്ള സി.​പി.​ഐ-​സി.​പി.​എം ആ​ച​ര​ണ​ങ്ങ​ള്‍ ക്ര​മേ​ണ നി​ര്‍ത്തി​വെ​ക്ക​പ്പെ​ട്ടു. ചി​ല സ്തൂ​പ​ങ്ങ​ള്‍ത​ന്നെ ഇ​ല്ലാ​താ​യി. എ​ന്നാ​ല്‍, മ​രി​ച്ച സ​ഖാ​ക്ക​ളും അ​തു​ത​ന്നെ​യാ​വും ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടാ​വു​ക എ​ന്ന് ഞാ​ന്‍ വി​ചാ​രി​ക്കു​ന്നു. ഇ​ന്നി​പ്പോ​ള്‍ ഇ​ൻ​ഡ്യാ മു​ന്ന​ണി​യി​ൽ സി.​പി.​ഐ, സി.​പി.​എം, സി.​പി.​ഐ (എം.​എ​ല്‍-​ലി​ബ​റേ​ഷ​ൻ) പാ​ർ​ട്ടി​ക​ള്‍ ഒ​ന്നി​ച്ചു​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത് നാം ​കാ​ണു​ന്നു. ഇ​ൻ​ഡ്യാ മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​ത് ബി.​ജെ.​പി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള മു​ന്നു​പാ​ധി​യാ​ണ് എ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍ക്ക​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ഐ​ക്യ​മാ​ണ് ഇ​നി​യ​ങ്ങോ​ട്ടും ഊ​ട്ടി​യു​റ​പ്പി​ക്കേ​ണ്ട​ത്.

സ​ഹി​ഷ്ണു​ത​യു​ടെ സം​സ്കാ​രം

ഇ​ൻ​ഡ്യാ മു​ന്ന​ണി​യി​ലെ ക​ക്ഷി​ക​ള്‍ എ​ന്ന​നി​ല​യി​ല്‍ കോ​ണ്‍ഗ്ര​സും ഇ​ട​തു​ക​ക്ഷി​ക​ളും കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ സം​യ​മ​ന​വും സ​ഹി​ഷ്ണു​ത​യും വ​ള​ര്‍ത്തേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ലെ മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ള്‍, വി​ശേ​ഷി​ച്ച് ക്രൈ​സ്ത​വ-​മു​സ്‍ലിം ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ ച​രി​ത്ര​പ​ര​മാ​യി യു.​ഡി.​എ​ഫി​നോ​ടോ​പ്പ​മാ​ണ് നി​ന്നി​ട്ടു​ള്ള​ത് എ​ന്ന​താ​ണ്.

എ​ഴു​പ​തു​ക​ളി​ല്‍ അ​ഖി​ലേ​ന്ത്യാ മു​സ്‍ലിം ലീ​ഗും (എ.​ഐ.​എം.​എ​ൽ), ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ച്ച​ക്കു​ശേ​ഷം ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ ​സേ​ട്ട് രൂ​പം ന​ൽ​കി​യ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗും പി​ന്നീ​ട് കു​റേ​ക്കാ​ലം ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യും മാ​ത്ര​മാ​യി​രു​ന്നു അ​തി​നൊ​രു അ​പ​വാ​ദം. ദ​ശാ​ബ്ദ​ങ്ങ​ളോ​ളം ഇ​ട​തു​മു​ന്ന​ണി​ക്ക് പി​ന്തു​ണ ന​ല്‍കി​യി​രു​ന്ന ജ​മാ​അ​ത്ത്, മാ​റി​യ ദേ​ശീ​യ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ൻ​ഡ്യാ മു​ന്ന​ണി​യെ​യാ​ണ് അ​നു​കൂ​ലി​ക്കു​ന്ന​ത്. ആ ​മു​ന്ന​ണി​യി​ലെ ക​ക്ഷി​ക​ള്‍ ത​മ്മി​ല്‍ വൈ​രു​ധ്യം മൂ​ര്‍ച്ഛി​ക്കു​ന്ന സാ​ഹ​ച​ര്യം ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സൗ​ഹൃ​ദ​പൂ​ര്‍ണ​മാ​യ സ​ഹ​വ​ര്‍ത്തി​ത്വ​മാ​ണ് മ​ത്സ​രം അ​നി​വാ​ര്യ​മാ​വു​മ്പോ​ഴും ഉ​ണ്ടാ​വേ​ണ്ട​ത്.

ഇ​പ്പോ​ള്‍ ഡ​ല്‍ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍ട്ടി​യും കോ​ണ്‍ഗ്ര​സു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള ശ​ത്രു​ത​യും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​ണ്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​സ​ക്തി​യും പ്ര​ഹ​ര​ശേ​ഷി​യു​മു​ള്ള പ്ര​സ്ഥാ​നം കോ​ണ്‍ഗ്ര​സാ​ണെ​ങ്കി​ലും പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബി.​ജെ.​പി വി​രു​ദ്ധ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ള്‍ക്ക് അ​വ​രെ​ക്കാ​ള്‍ ശ​ക്തി​യു​ള്ള സ്ഥി​തി​യു​ണ്ട്. ഇ​തി​ന്‍റെ ബ​ലാ​ബ​ല​ങ്ങ​ള്‍ പ​ല​പ്പോ​ഴും മു​ന്ന​ണി ബ​ന്ധ​ങ്ങ​ളെ ശി​ഥി​ല​മാ​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ സ്റ്റാ​ലി​ന്‍ സ്വീ​ക​രി​ച്ചു പോ​രു​ന്ന നി​ല​പാ​ട് ശ്ലാ​ഘ​നീ​യ​വും മാ​തൃ​കാ​പ​ര​വു​മാ​ണ്. കോ​ൺ​ഗ്ര​സ്, സി.​പി.​എം, സി.​പി.​ഐ, മു​സ്‍ലിം ലീ​ഗ്, ത​മി​ഴ്നാ​ട് മു​സ്‍ലിം മു​ന്നേ​റ്റ ക​ഴ​കം തു​ട​ങ്ങി എ​ല്ലാ​വ​രെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്ന​ണി രാ​ഷ്ട്രീ​യം ഉ​ൾ​ക്കൊ​ള്ളാ​ന്‍ ശ്ര​മി​ക്കു​ന്നു. അ​തു​പോ​ലെ, ബി​ഹാ​റി​ലും രാ​ജ​സ്ഥാ​നി​ലും ഇ​ട​തു​പ​ക്ഷ​ത്തി​ന​ട​ക്കം എ​ല്ലാ​വ​ര്‍ക്കും ഈ ​വി​ശാ​ല​സ​ഖ്യം ഗു​ണം ചെ​യ്തി​ട്ടു​ണ്ട്. പ​റ​ഞ്ഞു​തീ​രു​ന്ന​തി​നു​മു​മ്പ് 2026 ഇ​ങ്ങെ​ത്തു​മെ​ന്ന് എ​ല്ലാ​വ​രും ഓ​ര്‍ക്കേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ല്‍ ഒ​രു ചെ​റി​യ​വി​ഭാ​ഗം ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ള്‍ അ​ടു​ത്ത​കാ​ല​ത്താ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന ക​ടു​ത്ത ഇ​സ്ലാ​മോ​ഫോ​ബി​യ​യും ഹി​ന്ദു​ത്വ​പ്രീ​ണ​ന​വും അ​വ​രും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ള്‍ ത​ങ്ങ​ള്‍ക്ക് പ​ഠി​ക്ക​ണ​മെ​ന്നും പ​ട്ടാ​ള​ത്തി​ല്‍ ചേ​ര​ണ​മാ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞ് വി​തു​മ്പി​യ​ത് ഒ​രു നാ​ടി​ന്‍റെ യു​വ​ത്വ​ത്തി​ന്‍റെ വി​തു​മ്പ​ലാ​യി മ​ന​സ്സി​ലാ​ക്കേ​ണ്ട​തു​ണ്ട്. മ​രി​ച്ചാ​ല്‍മ​തി എ​ന്ന് ഒ​രു ചെ​റു​പ്പ​ക്കാ​ര​ന് തോ​ന്നി​യ​ത് കു​റ്റ​ബോ​ധം​കൊ​ണ്ട​ല്ല എ​ന്ന​ത് ശ​രി​യാ​ണെ​ങ്കി​ലും ജീ​വി​തം ഇ​ങ്ങ​നെ ആ​യ​തി​ലു​ള്ള ഒ​രു പൊ​റു​തി​മു​ട്ട​ല്‍ ആ ​വി​ലാ​പ​ത്തി​ലു​ണ്ട്.

ഇ​പ്പോ​ള്‍ സി.​ബി.​ഐ കോ​ട​തി​യാ​ണ് ചി​ല​രെ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​തും ചി​ല​രെ വി​ട്ട​യ​ച്ച​തും. യ​ഥാ​ർ​ഥ​ത്തി​ല്‍ ഈ ​കു​റി​പ്പ് എ​ഴു​തേ​ണ്ട​ത്‌ എ​ല്ലാ ഉ​പ​രി​കോ​ട​തി​ക​ളി​ലും ന​ട​ക്കാ​ന്‍പോ​വു​ന്ന വ്യ​വ​ഹാ​ര​ങ്ങ​ള്‍ക്കും ശേ​ഷ​മാ​വ​ണ​മാ​യി​രു​ന്നു എ​ന്നാ​ണ് ഞാ​നും വി​ചാ​രി​ക്കു​ന്ന​ത്. പ​ക്ഷേ, പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് വി​ധി​ക്ക​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും ര​ണ്ടു​പേ​ര്‍ കൊ​ല​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ദ്യ​ത്തെ ഇ​ര​ക​ള​ല്ല. പ​​ക്ഷേ, അ​വ​സാ​ന​ത്തേ​താ​വ​ണം എ​ന്ന​കാ​ര്യ​ത്തി​ല്‍ ത​ര്‍ക്ക​മി​ല്ല. ഇ​തി​നു​ശേ​ഷ​വും കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട് എ​ന്നെ​നി​ക്ക് അ​റി​യാ​ഞ്ഞി​ട്ടു​മ​ല്ല. പ​ക്ഷേ, ഈ ​വി​ലാ​പം അ​ത് പു​തി​യ​താ​യി​രു​ന്നു. ഇ​നി ചെ​റു​പ്പ​ക്കാ​ര്‍ അ​രി​ഞ്ഞു​വീ​ഴ്ത്ത​പ്പെ​ട​രു​ത്. ഇ​ത് ഹി​ന്ദു​ത്വ​രാ​ഷ്ട്രീ​യ​ത്തോ​ട് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. അ​തി​ന്‍റെ രാ​ഷ്ട്രീ​യം മ​റ്റൊ​ന്നാ​ണ്.

സി.​പി.​എ​മ്മും ന്യൂ​ന​പ​ക്ഷ​വും മ​റ്റു സം​ഘ​ട​ന​ക​ളു​മെ​ല്ലാം നി​ര​ന്ത​ര​മു​ള്ള ച​ര്‍ച്ച​ക​ളി​ലൂ​ടെ അ​വ​രെ താ​ല്‍ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു​നി​ര്‍ത്തു​ക പ്ര​ധാ​ന​മാ​ണ്. പ​ക്ഷേ, ജ​നാ​ധി​പ​ത്യ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​ര്‍, സ്വ​ന്തം വ്യ​ത്യ​സ്താ​ഭി​പ്രാ​യ​ങ്ങ​ള്‍ നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടു​ത​ന്നെ കു​രു​തി​ച്ചോ​ര ഒ​ഴു​ക്കാ​തെ എ​ങ്ങ​നെ സ​ഹ​വ​ര്‍ത്തി​ത്വം സാ​ധ്യ​മാ​ക്കാ​മെ​ന്ന് തീ​ര്‍ച്ച​യാ​യും ആ​ലോ​ചി​ക്ക​ണം. രാ​ഷ്ട്രം അ​ത് നി​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Tags:    
News Summary - Mourning in the courtroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.