സൂര്യൻ, ചന്ദ്രൻ എന്നിവയുടെ വലുപ്പം, അകലം, ഘടന എന്നിവയെക്കുറിച്ചും ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ചുമുള്ള വിവിധപഠനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് സൂര്യഗ്രഹണവേളകൾ. അതിനാൽ, ലോകത്ത് എവിടെ സൂര്യഗ്രഹണം നടന്നാലും വിവിധ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്ര ഗവേഷക സംഘങ്ങൾ ആ ഗ്രഹണം ഏറ്റവും നന്നായി കാണാവുന്ന സ്ഥലങ്ങളിലേക്ക് വിവിധ പരീക്ഷണ ഉപകരണങ്ങളുമായി എത്തിച്ചേരാറുണ്ട്. പ്രപഞ്ച വിജ്ഞാനീയത്തിന് വലിയ സംഭാവനകളാണ് ഈ നിരീക്ഷണങ്ങൾ നൽകിയിട്ടുള്ളത്.
പ്രാചീനകാലം മുതൽതന്നെ സൂര്യഗ്രഹണവേളകളെ പ്രപഞ്ചപഠനത്തിന് ശാസ്ത്രജ്ഞർ ഉപയോഗപ്പെടുത്തിയിരുന്നു. ബി.സി.ഇ 190^120ൽ ജീവിച്ചിരുന്ന ഗ്രീക് ജ്യോതിശാസ്ത്രജ്ഞനായഹിപ്പാർക്കസ്ആണ് ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ളദൂരം ആദ്യമായി കണക്കാക്കിയത്. അദ്ദേഹത്തിെൻറ ജീവിതകാലത്തു നടന്ന ഒരു സൂര്യഗ്രഹണത്തിെൻറ നിരീക്ഷണമാണ് ഈ കണ്ടുപിടിത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഈ ഗ്രഹണം അദ്ദേഹത്തിെൻറ ജന്മനാടായ ഹെലെസ്പോണ്ടിൽ പൂർണമായിരുന്നു. എന്നാൽ, ആയിരം കിലോമീറ്റർ അപ്പുറത്തുള്ള അലക്സാൻഡ്രിയയിൽ സൂര്യബിംബത്തിെൻറ 1/5 ഭാഗമേ മറഞ്ഞിരുന്നുള്ളൂ. ഈ നിരീക്ഷണ ഫലങ്ങൾ ഉപയോഗപ്പെടുത്തി വരച്ച ത്രികോണങ്ങളിലെ വശങ്ങളുടെയും കോണുകളുടെയും അളവുകൾ തമ്മിലുള്ള അംശബന്ധങ്ങൾ ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകളിലൂടെയാണ് (ത്രികോണമിതി) അദ്ദേഹം ചന്ദ്രനിലേക്കുള്ള ദൂരം ഗണിച്ചത് (ചിത്രത്തിൽ H എന്ന് കാണിച്ചത് ഹെലസ് പോണ്ടും A അലക്സാണ്ട്രിയയുമാണ്).
1868 ആഗസ്റ്റ് 18ന് നടന്ന ഒരു പൂർണസൂര്യഗ്രഹണം നിരീക്ഷിക്കാനായി ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ പിയറി ജോൺസൺ നിരീക്ഷണ ഉപകരണങ്ങളുമായി ഗ്രഹണം ഏറ്റവും നന്നായികാണാവുന്ന ഇന്ത്യയിലെ ഗുണ്ടൂരിലെത്തി. സൂര്യെൻറ അന്തരീക്ഷത്തിൽ ഹീലിയം എന്ന മൂലകത്തെ കണ്ടെത്തിയത് ഈ നിരീക്ഷണത്തിലാണ്. സൂര്യൻ എന്നർഥമുള്ള ഹീലിയോസ് എന്ന ഗ്രീക് പദത്തിൽനിന്നാണ് ഹീലിയം എന്ന പേരു വന്നത്. സൂര്യെൻറ അന്തരീക്ഷമായ കൊറോണുടെ ഏറ്റവും ഉള്ളിലെ പാളിയായ േക്രാമോസ്ഫിയറിൽനിന്ന് വരുന്ന പ്രകാശത്തെ അദ്ദേഹം സ്പെക്േട്രാസ്കോപ്പിലൂടെ കടത്തിവിട്ടപ്പോൾ ഹീലിയത്തിെൻറ മഞ്ഞവര ദൃശ്യമായി. (പൂർണ സൂര്യഗ്രഹണസമയത്തേ കൊറോണ ദർശിക്കാനാവൂ. മറ്റുസമയങ്ങളിൽ അത് സൂര്യശോഭയിൽ മങ്ങിപ്പോകും.)ഇതാണ് ഹീലിയത്തിെൻറ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. 13 വർഷം കഴിഞ്ഞ് 1881ലാണ് സ്കോട്ടിഷ് രസതന്ത്രജ്ഞൻ സർ വില്യം റംസേ ഭൂമിയിൽ ഹീലിയം കണ്ടെത്തുന്നത്.
ആൽബർട്ട് ഐൻസ്ൈറ്റൻ ആവിഷ്കരിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെ ബ്രിട്ടീഷ് ശാസ്ത്രജ്ഞനും അദ്ദേഹത്തിെൻറ ശിഷ്യനുമായ ആർതർ സ്റ്റാൻലി എഡിങ്റ്റൺ ശരിയെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചത് ഒരു പൂർണ സൂര്യഗ്രഹണത്തിെൻറ നിരീക്ഷണത്തിലൂടെയായിരുന്നു. ആപേക്ഷികതാ സിദ്ധാന്തപ്രകാരം ഒരു വിദൂര നക്ഷത്രത്തിൽനിന്ന് വരുന്ന പ്രകാശത്തെ ഗുരുത്വാകർഷണംവഴി സൂര്യന് 1.75 സെക്കൻഡ് വളയ്ക്കാൻ കഴിയും, (ഒരുഡിഗ്രിയുടെ 3600ൽ ഒരംശമാണ് ഒരു സെക്കൻഡ്). 1915ൽ പ്രസിദ്ധീകരിച്ച ഈ സിദ്ധാന്തം ആദ്യ നാലുവർഷം നിലനിന്നത് കേവലം ഗണിത സമവാക്യങ്ങളിലായിരുന്നു. കാരണം പകൽ സമയത്ത് സൂര്യനെ കാണുമ്പോൾ നക്ഷത്രങ്ങളെ കാണില്ല. രാത്രി നക്ഷത്രങ്ങളെ കാണുമ്പോൾ സൂര്യനെയും കാണില്ല. അതിനാൽ ഇത് പരീക്ഷിക്കാൻ ഒരു പൂർണസൂര്യഗ്രഹണംവരണം. 1919 മേയ് 29 ന് ആഫ്രിക്കയുടെ പടിഞ്ഞാറുള്ള ഗിനിയ ഉൾക്കടലിലെ പ്രിൻസിപ്പെ ദ്വീപിൽ ഒരു പൂർണസൂര്യഗ്രഹണം ദൃശ്യമായി. ഇതു നിരീക്ഷിച്ച് പഠനം നടത്താനായി എഡിങ്റ്റണും സംഘവും വിവിധ പരീക്ഷണോപകരണങ്ങളുമായി പുറപ്പെട്ടു. ഈ ഗ്രഹണസമയത്ത് ഹെയ്ഡിസ് എന്ന സാമാന്യം തിളക്കമുള്ള ഒരു നക്ഷത്രക്കൂട്ടത്തിനുമുന്നിലായിരുന്നു സൂര്യൻ എന്നത് പരീക്ഷണം എളുപ്പമാക്കി. നിരീക്ഷണ ഫലങ്ങളുടെ അപഗ്രഥനത്തിൽനിന്നും ഐൻസ്റ്റീൻ പ്രവചിച്ചപോലെ നക്ഷത്രപ്രകാശത്തെ സൂര്യൻ വളയ്ക്കുന്നത് കണ്ടെത്താനായി. എന്നാൽ, ഇത് ഐൻസ്റ്റീെൻറ കണക്കുമായി പൂർണമായും പൊരുത്തപ്പെടുന്നതായിരുന്നില്ല. അതിനാൽ ഇന്നും ഓരോ ഗ്രഹണവേളകളിലും ഐൻസ്റ്റീെൻറ സിദ്ധാന്തം പരീക്ഷിക്കപ്പെടുന്നുണ്ട്. സൂര്യെൻറ അന്തരീക്ഷമായ കൊറോണയെക്കുറിച്ചും സൂര്യനിൽനിന്നും ഏതാനും ലക്ഷം കിലോമീറ്റർവരെ പുറത്തേക്ക് വമിക്കുന്ന േപ്രാമിനൻസുകൾ എന്ന തീ എടുത്തേറുകളെക്കുറിച്ചും (കൊറോണൽ മാസ് ഇജക്ഷൻ) സൗരവാതത്തെക്കുറിച്ചുംമറ്റും വിവിധ പഠനങ്ങൾ ഓരോ ഗ്രഹണവേളകളിലും
ഇപ്പോഴും നടക്കുന്നുണ്ട്. ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.