കോട്ടയം: കുറുവ സംഘാംഗമാണെന്ന സംശയത്തിൽ നാട്ടുകാർ പിടികൂടിയ തമിഴ്നാട് സ്വദേശി ജോലി അന്വേഷിച്ചെത്തിയാളാണെന്ന് പൊലീസ്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് കുറവിലങ്ങാട് കടപ്പൂരിൽനിന്നുമാണ് അസ്വാഭാവികമായ രീതിയിൽ കണ്ടയാളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചത്. തല മുട്ടയടിച്ച ഇയാളെ സംശയത്തെ തുടർന്ന് നാട്ടുകാർ വെമ്പള്ളി മുതൽ പിന്തുടരുകയും കടപ്പൂരിലെത്തിയപ്പോൾ തടയുകയും പിടികൂടുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെരുപ്പ് കാലിൽ ധരിക്കാതെ പൊതിഞ്ഞ് സൂക്ഷിച്ച ഇയാൾ 500 നോട്ട് 10 രൂപയിൽ പൊതിഞ്ഞ നിലയിലാണ് കൈയിൽ കരുതിയിരുന്നത്. തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ജോലി അേന്വഷിച്ച് എത്തിയതാണെന്ന് വ്യക്തമായത്. ഇയാളിൽനിന്ന് മാരകായുധങ്ങളോ മോഷണവസ്തുക്കളോ കണ്ടെടുക്കാനായില്ലെന്നും പറഞ്ഞു.
അതിരമ്പുഴയിൽ മോഷ്ടാക്കളായ കുറുവ സംഘത്തിൽപ്പെട്ടവർ എത്തിയെന്ന് സംശയത്തെതുടർന്ന് പരിശോധന ശക്തമായിരുന്നു. ഇതിനിടെയാണ് കടപ്പൂരിൽനിന്ന് നാട്ടുകാർ ഇയാളെ പിടികൂടിയത്. കുറുവ സംഘാംഗത്തെ പിടികൂടിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് തിരുവഞ്ചൂർ പറമ്പുകരയിൽ പ്രായമായ നാടോടി സ്ത്രീയെ നാട്ടുകാർ കുറുവ സംഘമെന്ന സംശയത്തിൽ തടഞ്ഞുവെച്ചിരുന്നു. മണർകാട് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ചൊവ്വാഴ്ച പള്ളിക്കത്തോട്ടിലും സംഘമെത്തിയെന്ന തരത്തിൽ വ്യാജപ്രചാരണം നടന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിെര നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
തുരുത്തിയില്‍ വീടുകളില്‍ മോഷണശ്രമം
ചങ്ങനാശ്ശേരി: തുരുത്തിയില്‍ മോഷണശ്രമം. കഴിഞ്ഞദിവസം പാലത്തറച്ചിറ ഈസ്റ്റ് വെസ്റ്റ് ഓഡിറ്റോറിയത്തിന് പിന്നിെല ആറ് വീടുകളിലാണ് മോഷണശ്രമം നടന്നത്. തുരുത്തി നീലച്ചുമുക്കില് മോനിച്ചെൻറ വീടിെൻറ അടുക്കളയുടെ ഭാഗത്തെ ജനലിെൻറ രണ്ട് അഴികള്‍ പൊളിച്ച് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും വീട്ടിലുള്ളവര്‍ ഉറങ്ങാത്തതുമൂലം മോഷണശ്രമം വിഫലമായി. കോട്ടപ്പുറം വീട്ടില്‍ ഡോക്ടര്‍ മേരിയുടെ വീടിെൻറ ഗേറ്റ് തുറന്ന് അകത്തുകടന്നെങ്കിലും മോഷണം നടന്നിട്ടില്ല. ഇതിനടുത്തുള്ള സുകുമാരന്‍, രഞ്ജിത് എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.
ഒരാള്‍ മതില് ചാടിക്കടന്ന് വീട്ടുമുറ്റത്ത് എത്തുന്നത് ഇവരുടെ വീട്ടിലെ സി.സി ടി.വി ദൃശ്യത്തിലുണ്ട്. പുലര്‍ച്ച രണ്ടിനും നാലിനും ഇടയിലുള്ള സമയത്താണ് വീടുകളില്‍ മോഷണശ്രമം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
പൊൻകുന്നത്തെ കവർച്ച സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു
പൊൻകുന്നം: ഇരുപതാംമൈൽ പ്ലാപ്പള്ളിൽ ദിനേശ്ബാബുവിെൻറ വീട്ടിൽനിന്ന് 1.35 ലക്ഷം രൂപയും 13 പവൻ സ്വർണവും കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതം. വിവിധ ഭാഗങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്.
ലോഡ്ജുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. അടുത്തദിവസങ്ങളിൽ പുറത്തുനിന്നെത്തി താമസിക്കുകയോ മടങ്ങുകയോ ചെയ്തവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. പരിസരപ്രദേശങ്ങളിൽ വിവിധ ജോലിക്കായി താമസിക്കുന്നവരെയും കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലംവിട്ടവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, സ്റ്റേഷൻഹൗസ് ഓഫിസർ സജിൻ ലൂയിസൺ, എസ്.ഐ ടി.ജി. രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.