കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്ത് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലി​രു​ന്ന പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ന​ക്ക​ല്ല് ത​മ്പ​ല​ക്കാ​ട് കാ​വു​കാ​ട്ട് ഭാ​ഗ​ത്ത് വ​ട​ക്കേ​ശ്ശേ​രി​യി​ൽ വീ​ട്ടി​ൽ അ​ജേ​ഷ് ത​ങ്ക​പ്പ​നെ​യാ​ണ്(25) പൊ​ൻ​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് സെ​പ്റ്റം​ബ​റി​ൽ കു​ന്നും​ഭാ​ഗം ഗ​വ. ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തു​ള്ള ക​ട​യു​ടെ മു​ന്നി​ൽ വെ​ച്ച്​ ജി​ഷ്ണു എ​ന്ന യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ എ​ല്ലാ​വ​രും ഒ​ളി​വി​ൽ പോ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​രെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.