പള്ളിക്കത്തോട്: വധശ്രമക്കേസിലെ പ്രതി പിടിയിൽ. അകലക്കുന്നം ചെങ്ങാലികുന്നേൽ വീട്ടിൽ സി.എന്‍. ബിജുവിനെയാണ് (50) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.
പൂവത്തിളപ്പ് ഭാഗത്തുള്ള ജോർജ് ജോസിനെയാണ് ഇയാൾ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജോർജ് ജോസും കുടുംബവും മകനോടൊപ്പം വിദേശത്തായിരുന്നതിനാൽ ഇവരുടെ വീടും സ്ഥലവും നോക്കിയിരുന്നത് ബിജുവായിരുന്നു.
സ്വന്തമായി വീടില്ലാതിരുന്ന ബിജുവിന് വീടുവെക്കാനായി ജോര്‍ജ് ജോസിെൻറ പുരയിടം ഈടുവെച്ച് പത്തുലക്ഷം രൂപ ലോണെടുത്തുകൊടുത്തിരുന്നു. ഇത് കുടിശ്ശിക വരുത്തിയതിനെ ഇയാള്‍ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് ഇവര്‍ നാട്ടിലെത്തിയശേഷം ബിജു വീടും സ്ഥലവും നോക്കിയതിെൻറ പ്രതിഫലമായി 20 ലക്ഷം രൂപകൂടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇത് തരാൻ പറ്റില്ല എന്ന് ജോർജ് തോമസും കുടുംബവും അറിയിച്ചതിനെ തുടർന്നുള്ള വിരോധം മൂലമാണ് പ്രതി ജോർജ് തോമസിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞമാസം മൂന്നിന് അകലകുന്നം പൂവത്തിളപ്പ് ജങ്ഷനിൽവെച്ചായിരുന്നു ഇയാൾ ജോർജ് തോമസിനെ ആക്രമിച്ചത്. ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ജോർജ് ജോസിെൻറ മകെൻറ പരാതിയിലാണ് അറസ്റ്റ്. പള്ളിക്കത്തോട് എസ്.എച്ച്.ഒ എസ്. പ്രദീപും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.