കൊച്ചി: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ജാമ്യഹരജിയിൽ വാദം പൂർത്തിയായി. ജൂൺ 29ന് അറസ്റ്റിലായതാണെന്നും 61 ദിവസം പിന്നിട്ടതിനാൽ സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ൻ നൽകിയ ഹരജി ജസ്റ്റിസ് വി. ഷെർസി വിധി പറയാൻ മാറ്റി. ചൊവ്വാഴ്ച വിധി പറഞ്ഞേക്കും.
കേസിലെ രണ്ടാം പ്രതിയാണ് അർജുൻ. ഹരജിയെ എതിർത്ത് സത്യവാങ്മൂലം നൽകിയ കസ്റ്റംസ്, ജാമ്യം അനുവദിച്ചാൽ കർശന വ്യവസ്ഥകൾ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.