1.വെ​ട്ടേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഷൈ​ല 2. പ്ര​തി മ​നോ​ഹ​ര​ൻ

ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: സംശയത്തിന്റെ പേരിൽ ഭാര്യയെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാലോം പടയംകല്ലിലെ ഷൈലയെ (27) കഴിഞ്ഞ ദിവസം കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് മനോഹരനാണ് (39) അറസ്റ്റിലായത്. യുവതിയിലുള്ള സംശയത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

വാക്കത്തികൊണ്ടുള്ള ആക്രമണത്തിൽ ഷൈലയുടെ നെറ്റിക്കും ഇടതു ചെവിക്കുമുൾപ്പെടെ മുറിവേറ്റു. കഴുത്തിനുനേരെ വാക്കത്തി വീശിയപ്പോൾ ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. യുവതിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് പൊലീസ് മനോഹരനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.

അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പ്രതിയുടെ വീട്ടിൽനിന്ന് നാടൻ തോക്ക് പൊലീസ് കണ്ടെടുത്തു. ഇത് കള്ളത്തോക്കാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ എം.പി. വിജയകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സജി ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റജികുമാർ, മധു, സിവിൽ പൊലീസ് ഓഫിസർ ഷിജിത്ത്, ഹോം ഗാർഡ് ഗോപിനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempt to kill his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.