മാന്നാർ: വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി കോണ്ടാക്ട് ലിസ്റ്റിലുള്ള നമ്പറുകളിലേക്ക് സന്ദേശമയച്ച് പണം തട്ടാൻ ശ്രമം. മാന്നാർ കുരട്ടിക്കാട് തറയിൽ വീട്ടിൽ അബ്ദുൽ മജീദിെൻറ വാട്സാപ്പ് പ്രൊഫൈൽ ഉപയോഗിച്ച് വ്യാജ നമ്പറിൽ നിന്നുമാണ് പണം ആവശ്യപ്പെട്ടുള്ള മെസേജുകൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എത്തിയത്.
ഞാനിപ്പോൾ ഒരു മീറ്ററിംഗിനായി പുറത്താണ്, ഓൺലൈൻ ഇടപാടിനായി പണം ആവശ്യമുണ്ടെന്നും മീറ്റിങ്ങിനു ശേഷം തിരികെ കൈമാറാമെന്ന ഉറപ്പുമാണ് നൽകുന്നത്. ബാങ്ക് അക്കൗണ്ട് നൽകി ഇപ്പോൾതന്നെ പണംഅയച്ച് അതിെൻറ സ്‌ക്രീൻ ഷോട്ട് എടുത്ത് നൽകണമെന്നും സന്ദേശം തുടർന്ന് ലഭിക്കും. മെസേജ് കിട്ടിയവർ അബ്ദുൽ മജീദിെൻറ യഥാർഥ നമ്പറിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് മജീദ് വിവരമറിയുന്നത്. പണം നൽകരുതെന്നും തട്ടിപ്പാണെന്നും അറിയിച്ച് മജീദ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ചെയ്തു.
ഇത്തരംകേസുമായി ദിനംപ്രതി നിരവധിപേർ സൈബർസെല്ലിനെ സമീപിക്കുന്നുണ്ടെന്നും വ്യാജഐഡികൾ ഉപയോഗിച്ചെടുക്കുന്ന നമ്പറുകളാണ് ഇതി െൻറ പിന്നിലെന്നും സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വാട്സാപ്പ് പ്രൊഫൈലുകൾ ലോക്ക്ചെയ്ത് സംരക്ഷിക്കുക മാത്രമാണ് പോവഴിയായി സൈബർ സെല്ലിന് നിർദ്ദേശിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.