പാലപ്പെട്ടി: പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്‍റെ വാതിലുകളുടെ പൂട്ടുകൾ തകർത്ത് മോഷണശ്രമം. സ്കൂളിലെ ഓഫിസ് റൂം, സ്റ്റാഫ് റൂം, ഐ.ടി ലാബ് തുടങ്ങിയ മുറികളുടെ വാതിലുകൾ, അലമാരകൾ, ലോക്കറുകൾ എന്നിവയുടെ പൂട്ട് തകർക്കുകയും ഓഫിസ് ഫയലുകളും പ്രധാനപ്പെട്ട രേഖകളും വാരിവലിച്ചിടുകയും ചെയ്ത നിലയിലുമാണ്.
രാവിലെ സ്കൂൾ തുറക്കാൻ എത്തിയ ഹെഡ്മിസ്ട്രസ് ദീപാഞ്ജലിയാണ് വാതിൽ തകർത്തനിലയിൽ കണ്ടത്. ഉടൻ ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം എ.കെ. സുബൈറിനെയും പി.ടി.എ ഭാരവാഹികളെയും വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി സ്കൂളിന്‍റെ ചുറ്റുമതിൽ നേരത്തേ പൊളിച്ചുമാറ്റിയിരുന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് വാതിലുകൾ തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് നിഗമനം. മോഷ്ടാക്കളെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.