കൊട്ടിയം: സഹോദരിയെയും അയൽവാസിെയയും ആക്രമിച്ച ശേഷം തഴുത്തല വാലിമുക്കിനടുത്തുള്ള വീട്ടിൽ നിന്ന് പതിനാലുകാരനെ കാറിൽ കയറ്റി തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രധാന പ്രതിയായ ഫിസിയോ തെറപ്പിസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘത്തിന് ലക്ഷങ്ങൾ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോകൽ പദ്ധതിയിട്ട ഫിസിയോ തെറപ്പിസ്റ്റ് മുഖത്തല കിഴവൂർ സെയ്ദലി മൻസിലിൽ സെയ്ഫ് അലിയുടെ (26) അറസ്റ്റാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കാട്ടത്തുറ സ്വദേശിയായ ബിജുവിനെ നേരേത്തതന്നെ പിടികൂടിയിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ മാതാവിന് ഫിസിയോതെറപ്പിസ്റ്റായ സെയ്ഫലിയുടെ മാതാവുമായും മറ്റൊരു ഫിസിയോതെറപ്പിസ്റ്റുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇവർ പണം പലതവണ മടക്കി ചോദിച്ചിട്ടും തിരികെ നൽകാത്തതിനെ തുടർന്ന് ഇവർ കണ്ടെത്തിയ മാർഗമായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകുകയെന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനായി സംഘം എത്തിയത് രണ്ട് കാറുകളിലായിട്ടായിരുന്നു. ഇതിൽ ഒരു കാർ കണ്ടെത്താനായെങ്കിലും രണ്ടാമത്തേത് ഇതുവരെയും കണ്ടെത്താനായിട്ടില്ല. കൂടാതെ സംഘത്തിലെ മറ്റ് ഏഴുപേരെക്കൂടി പിടികൂടാനുണ്ട്. ഇവർക്കായി തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.