കൊച്ചി: മദ്യലഹരിയിൽ ആക്രിപെറുക്കുന്നവർ തമ്മിലുണ്ടായ വാക്തർക്കത്തിനിടെ വെട്ടേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ ഷൊർണൂർ സ്വദേശി രമേശ് (28) കോട്ടയം മെഡിക്കൽ കോളജ് ഐ.സി.യുവിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഇടപ്പള്ളി പാലത്തിനടിയിലായിരുന്നു സംഭവം. പ്രതി കന്യാകുമാരി സ്വദേശി രാജേഷിനെ (60) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ച ശേഷം തർക്കമുണ്ടാകുകയും രാജേഷ് അടുത്തുണ്ടായിരുന്ന കരിക്ക് കച്ചവടക്കാരന്റെ കൈയിൽനിന്ന് വെട്ടുകത്തി തട്ടിയെടുത്ത് തലക്ക് വെട്ടുകയുമായിരുന്നു. വെട്ടുകത്തി പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.